Mumbai Indians vs Royal Challengers Bangalore Live Scorecard മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. വിരാട് കോലി, ഫാഫ് ഡുപ്ലസിസ് ഓപ്പണിംഗ് സഖ്യം 141 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലൂരിന്റെ വിജയത്തിന്റെ അടിത്തറ.
43 പന്തില്‍ 73 റണ്‍സ് ഡുപ്ലസി നേടിയപ്പോള്‍ വിരാട് കോഹ്ലി 49 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടി. ഗ്ലെന്‍ മാക്സ്വെല്‍ 3 പന്തില്‍ നിന്ന് 12 റണ്‍സ് നേടി. ക്രീസില്‍ എത്തിയ അക്കൗണ്ട് തുറക്കാനാകാതെയാണ് ദിനേഷ് കാര്‍ത്തിക് മടങ്ങിയത്.
നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 171 റൺസെടുത്തത്. തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ട മുംബൈയ്ക്ക് 46 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയ തിലക് വര്‍മ്മയുടെ ബാറ്റിങ്ങാണ് കരുത്തായത്. അഞ്ച് ഓവറില്‍ 20 റണ്‍സ് നേടുന്നതിനിടെ മുംബൈക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ(1), ഇഷാന്‍ കിഷന്‍(10), കാമറൂണ്‍ ഗ്രീന്‍(5) എന്നിവരാണ് പുറത്തായത്.
ഒൻപത് ഫോറും നാലു സിക്സും ഉൾപ്പെടുന്നതാണ് തിലക് വർമയുടെ ഇന്നിങ്സ്. അരങ്ങേറ്റ മത്സരം കളിച്ച യുവതാരം നേഹൽ വധേര 13 പന്തിൽ 21 റൺസുമായി കരുത്തുകാട്ടി. ഒരു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് നേഹലിന്റെ ഇന്നിങ്സ്. അർഷദ് ഖാൻ ഒൻപതു പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു.
അഞ്ചാം വിക്കറ്റില്‍ അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത തിലക് വര്‍മ നേഹല്‍ കൂട്ടുകെട്ടാണ് മുംബൈയെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 30 പന്തില്‍ ഇരുവരും മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത് 50 റണ്‍സ്. പിന്നീട് പിരിയാത്ത എട്ടാം വിക്കറ്റില്‍ അര്‍ഷദ് ഖാനൊപ്പം 18 പന്തില്‍നിന്ന് തിലക് വര്‍മ കൂട്ടിച്ചേര്‍ത്ത 48 റണ്‍സാണ് മുംബൈ സ്‌കോര്‍ 170 കടത്തിയത്. ടിം ഡേവിഡ് (4), ഹൃത്വിക് ഷൊക്കീന്‍ (5), എന്നിവരും നിരാശപ്പെടുത്തി. സൂര്യകുമാര്‍ 16 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം 15 റണ്‍സെടുത്ത് പുറത്തായി.