2022 സീസണിൽ അരങ്ങേറ്റം കുറിച്ച ടീം പ്ലേ ഓഫിലെത്തിയിരുന്നു. 14 മത്സരങ്ങളിൽ 9 എണ്ണം ജയിച്ച് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. മാർക്കസ് സ്റ്റോയിൻസ്, രവി ബിഷ്ണോയ് എന്നിവരായിരുന്ന കഴിഞ്ഞ സീസണിലെ അവരുടെ മികച്ച താരങ്ങൾ. കെ.എൽ.രാഹുലും ക്വിന്റൺ ഡി കോക്കും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കി, കൂടാതെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോർഡും എഴുതി. ഇത്തവണ സൂപ്പർ ജയന്റ്സിനു ശക്തമായ ബാറ്റിങ് നിരയാണുള്ളത്.