Lucknow Super Giants vs Gujarat Titans Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 30-ാം മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഉജ്വല ജയം. 136 റണ്‍സ് പ്രതിരോധിച്ച ഗുജറാത്ത് ലക്നൗവിനെ 128 റണ്‍സിലൊതുക്കി.
136 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ പവര്‍പ്ലെയില്‍ തന്നെ സ്കോര്‍ 50 കടത്തിയിരുന്നു. അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച കളി ഗുജറാത്ത് അവസാന ഓവര്‍ വരെ എത്തിച്ചു. കൈല്‍ മേയേഴ്സ് (24), കൃണാല്‍ പാണ്ഡ്യ (23), നിക്കോളാസ് പൂരാന്‍ (1) എന്നിവര്‍ ഗുജറാത്തിന് വെല്ലുവിളി ഉയര്‍ത്തിയില്ല.
അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാനവശ്യം. രണ്ടാം പന്തില്‍ നായകന്‍ കെ എല്‍ രാഹുലിന്റെ പോരാട്ടം അവസാനിച്ചു. 61 പന്തില്‍ 68 റണ്‍സെുടത്താണ് രാഹുല്‍ മടങ്ങിയത്. അടുത്ത മൂന്ന് പന്തുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസും (0), ബഡോണിയും (8), ഹൂഡയും (1) പുറത്തായി. ബഡോണിയും ഹൂഡയും റണ്ണൗട്ടാവുകയായിരുന്നു.
ഗുജറാത്തിനായി നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. റാഷിദ് ഖാന് ഒരു വിക്കറ്റും ലഭിച്ചു. സീസണിലെ ഗുജറാത്തിന്റെ നാലാം ജയമാണിത്. എട്ട് പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. എട്ട് പോയിന്റുള്ള ലക്നൗ രണ്ടാം സ്ഥാനം നിലനിര്‍ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹാര്‍ദിക് പണ്ഡ്യയേയും കൂട്ടരേയും ഏകനയിലെ മൈതാനം ഞെട്ടിച്ചു. സ്കോറിങ്ങിന് വേഗം കൂട്ടാന്‍ ഗുജറാത്ത് നിരയില്‍ ആര്‍ക്കും തന്നെ കഴിഞ്ഞിരുന്നില്ല. രണ്ടാം ഓവറില്‍ തന്നെ കൃണാല്‍ പാണ്ഡ്യയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ക്കാന്‍ സാഹ-ഹാര്‍ദിക് സഖ്യത്തിന് കഴിഞ്ഞു.
37 പന്തില്‍ 47 റണ്‍സെടുത്ത സാഹയെ പുറത്താക്കിയതും കൃണാലായിരുന്നു. പിന്നീടെത്തിയ അഭിനവ് മനോഹറിനെ (3) അമിത് മിശ്രയും വിജയ് ശങ്കറിനെ (10) നവീനും പവലിയനിലേക്ക് മടങ്ങി. 17-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ 102-4 എന്ന നിലയിലായിരുന്നു. അതുവരെ ക്രീസില്‍ തുടര്‍ന്ന ഹാര്‍ദിക്ക് പിന്നീട് സ്കോറിങ്ങിന് വേഗം നല്‍കി.
രവി ബിഷ്ണോയി എറിഞ്ഞ 18-ാം ഓവറില്‍ 19 റണ്‍സ് പിറന്നു. സീസണിലെ ആദ്യ അര്‍ദ്ധ ശതകം കുറിക്കാനും ഹാര്‍ദിക്കിനായി. 44 പന്തിലായിരുന്നു താരം 50 കടന്നത്. 50 പന്തില്‍ 66 റണ്‍സെടുത്ത ഹാര്‍ദിക് അവസാന ഓവറില്‍ സ്റ്റോയിനിസിന്റെ പന്തിലാണ് പുറത്തായത്. രണ്ട് ഫോറും നാല് സിക്സും താരം നേടി.
ടീം ലൈനപ്പ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ, കൈൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരാന്‍, ആയുഷ് ബഡോണി, നവീൻ ഉൾ ഹഖ്, അമിത് മിശ്ര, അവേശ് ഖാൻ, രവി ബിഷ്‌ണോയി.
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷാമി, നൂർ അഹമ്മദ്, മോഹിത് ശർമ.
പ്രിവ്യു
കഴിഞ്ഞ സീസണിലെ ഫോം ഇത്തവണയും ആവര്‍ത്തിക്കുകയാണ് ലക്നൗ. രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ ആത്മവിശ്വാസവുമായാണ് ഗുജറാത്തിനെ നേരിടാനെത്തുന്നത്. കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, ആയുഷ് ബഡോണി തുടങ്ങിയ ബാറ്റര്‍മാരുടെ മോശം ഫോം മാത്രമാണ് ലക്നൗവിന് തിരിച്ചടിയായുള്ളത്.
മാര്‍ക്ക് വുഡിന്റെ അഭാവത്തിലും രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ ലക്നൗവിന് കഴിഞ്ഞിരുന്നു. രവി ബിഷ്ണോയി, കൃണാല്‍ പാണ്ഡ്യ, അമിത് മിശ്ര സ്പിന്‍ ത്രയമാണ് കരുത്ത്. അവേശ് ഖാന്‍ ഫോമിലേക്ക് ഉയര്‍ന്നതും നായകന്‍ രാഹുലിന് ആശ്വാസമാണ്. വുഡിനെ ഇന്നത്തെ മത്സരത്തില്‍ ഇറക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
മറുവശത്ത് സ്ഥിരതയില്ലായ്മയാണ് ഗുജറാത്തിന്റെ തിരിച്ചടി. അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഗുജറാത്ത് നേടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജയിക്കാനാകുന്ന കളിയായിരുന്നു ഗുജറാത്ത് ബോളര്‍മാര്‍ കൈവിട്ട് കളഞ്ഞത്. ഡേവിഡ് മില്ലര്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്.
ഹാര്‍ദിക് പാണ്ഡ്യക്ക് സീസണില്‍ കാര്യമായ ചലനം ഉണ്ടാക്കാനായിട്ടില്ല, പ്രത്യേകിച്ചും ബാറ്റുകൊണ്ട്. ബോളിങ്ങില്‍ മുഹമ്മദ് ഷമി നയിക്കുന്ന നിര ശക്തമാണ്. അല്‍സാരി ജോസഫ്, പാണ്ഡ്യ, മോഹിത് ശര്‍മ എന്നിവരാണ് പ്രധാന പേസര്‍മാര്‍. ലോക ഒന്നാം നമ്പര്‍ ട്വന്റി 20 താരം റാഷിദ് ഖാന്റെ സാന്നിധ്യവും ഗുജറാത്തിന് കരുത്തേകുന്നു.