scorecardresearch

IPL 2023: കൊൽക്കത്തയ്ക്ക് അവസാന പന്തിൽ വിജയം

KKR vs PBKS IPL 2023 Live Cricket Score: ഐപിഎല്ലില്‍ കെകെആറും പഞ്ചാബ് കിങ്‌സും 31 തവണ ഏറ്റുമുട്ടിയിട്ടുണ്ട്

Nitheesh Rana
IPL

KKR vs PBKS Live Score, IPL 2023: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴസിന് തകർപ്പൻ വിജയം. പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിനാണ് കൊൽക്കത്ത വീഴ്ത്തിയത്. അവസാന പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസ് വേണ്ടിയിരിക്കെ, അർഷ്ദീപ് സിങ്ങിനെതിരെ ഫോർ കണ്ടെത്തിയ റിങ്കു സിങ്ങാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്.

അഞ്ചാം വിക്കറ്റിൽ ആന്ദ്രെ റസ്സൽ – റിങ്കു സിങ് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടും കൊൽക്കത്തയുടെ വിജയത്തിൽ നിർണായകമായി. നിതീഷ് റാണയുടെ അര്‍ദ്ധ ശതകത്തിനൊപ്പം ജേസൺ റോയ്(38), ആന്‍ഡ്രേ റസ്സൽ(42), റിങ്കു സിംഗ്(21*) എന്നിവരുടെ ബാറ്റിംഗ് മികവിൽ വിജയ ലക്ഷ്യമായ 180 റൺസ് അവസാന പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടുകയായിരുന്നു.

നിശ്ചിത ഓാറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പറഞ്ചാബ് 179 റണ്‍സ് നേടിയത്. 47 പന്തില്‍ 57 റണ്‍സ് നേടിയ നായകന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. വന്‍സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിന് ബാറ്റിങ് തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. 21 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് പുറത്തായി. എട്ട് പന്തില്‍ നിന്ന് 12 റണ്‍സാണ് താരം നേടിയത്. ഹര്‍ഷിത് റാണയ്ക്കായിരുന്നു വിക്കറ്റ്. തന്റെ അടുത്ത ഓവറില്‍ രാജപക്‌സെയെയും(0) പുറത്താക്കി ഹര്‍ഷിത് റാണ കൊല്‍ത്തയ്ക്ക് പ്രതീക്ഷ നല്‍കി. മറശവശത്ത് തുടക്ക േമുതലെ വമ്പന്‍ അടികള്‍ക്ക് ശ്രമിച്ച പഞ്ചാബ് 26 ന് രണ്ട് എന്ന നിലയിലായി. പിന്നീട് സ്‌കോര്‍ 53 ല്‍ നില്‍ക്കെ ഒമ്പത് പന്തില്‍ 15 റര്‍സെടുത്ത ലിവിങ്‌സറ്റണും പുറത്തായി. ശിഖര്‍ ധവാന്റെ ബാറ്റിങ് മികവാണ് വന്‍ തകര്‍ച്ചയില്‍ പറഞ്ഞാബിനെ കരകയറ്റിയത്. ഒമ്പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരന്നു താരത്തിന്റെ ഇന്നിങ്‌സ്. 18 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ ജിതേഷ് ശര്‍മ്മയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 1ഛ മത്തെ ഓവറില്‍ ധവാന്‍ പുറത്താകുമ്പോള്‍ 119 ന് അഞ്ച് എന്ന നിലയിലായിരുന്നു പഞ്ചാബ്.

അവസാന ഓവറുകളില്‍ ഷാറുഖാന്റെ തകര്‍പ്പന്‍ ബാറ്റിങാണ് പറഞ്ചാബിനെ പൊരുതാനുള്ള സ്‌കോറിലേക്കെത്തിയത്. എട്ട് പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ താരം. ഹര്‍ഷിത് റാണയുടെ അവസാന ഓവറില്‍ തകര്‍ത്തടിച്ചു. ഹര്‍പ്രീത് ബ്രാര്‍ ഒമ്പത് പന്തില്‍ 17 റണ്‍സ് നേടി. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് സാം കറണ്‍ നേടിയത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി പഞ്ചാബ് കിംങ്സ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയ്ക്ക് ഏറെ നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബ് നിരയില്‍ ഫോമിലുള്ള ലിയാം ലിവിംഗ്സ്റ്റണ്‍, ശിഖര്‍ ധവാന്‍, കീപ്പര്‍-ബാറ്റര്‍ ജിതേഷ് ശര്‍മ്മ എന്നിവരെ കെകെആര്‍ ബൗളിംഗ് നിര എങ്ങനെ പിടിച്ചുകെട്ടുമെന്ന് അനുസരിച്ചാകുമിത്. പഞ്ചാബ് ടീമില്‍ മാത്യൂ ഷോര്‍ട്ടിന് പകരം ഭനുക രജപക്സെ ടീമിലെത്തി.

ഐപിഎല്ലില്‍ കെകെആറും പഞ്ചാബ് കിങ്‌സും 31 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഈ പോരാട്ടത്തില്‍ 20 വിജയങ്ങളുമായി കെകെആര്‍ ന് മുന്‍തൂക്കമുണ്ട്. പഞ്ചാബിന് 11 മത്സരങ്ങളാണ് ജയിച്ചത്.

ഇലവന്‍

കെകെആര്‍: ജേസണ്‍ റോയ്, റഹ്മാനുള്ള ഗുര്‍ബാസ് (WK), വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, ഷാര്‍ദുല്‍ താക്കൂര്‍, സുനില്‍ നരെയ്ന്‍, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

പിബികെഎസ്: ശിഖര്‍ ധവാന്‍, പ്രഭ്സിമ്രാന്‍ സിംഗ്, ഭനുക രജപക്സെ, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (WK), സാം കറന്‍, എം ഷാരൂഖ് ഖാന്‍, ഋഷി ധവാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Kkr vs pbks tip off xi raza comes in for short no place for rabada suyash for anukul