ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 16-ാം സീസണ്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രവചനങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായി മുതിര്‍ന്ന താരങ്ങള്‍. ഇംഗ്ലണ്ടിന്റെ മുന നായകനായ മൈക്കല്‍ വോണാണ് ഇത്തവണ ആര് കിരീടം നേടുമെന്ന കാര്യം പ്രവചിച്ചിരിക്കുന്നത്.
ഐപിഎല്‍ തുടങ്ങാനായി കാത്തിരിക്കുന്നു. ഈ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന്റെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് അവസാനത്തോടെ അവര്‍ കിരീടം ഉയര്‍ത്തും, വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
17 കളികളില്‍ നിന്ന് 863 റണ്‍സെടുത്ത രാജസ്ഥാന്റെ ജോസ് ബട്ലറായിരുന്നു സീസണിലെ ടോപ് സ്കോറര്‍. ട്രെന്‍ ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസുവേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരടങ്ങിയ ബോളിങ് നിരയും രാജസ്ഥാന്റെ പ്രകടനത്തില്‍ നിര്‍ണായകമായി.
2008-ല്‍ ഐപിഎല്ലിന്റെ പ്രഥമ സീസണിലാണ് രാജസ്ഥാന്‍ അവസാനമായി കിരീടം ഉയര്‍ത്തി. ഷെയിന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു വിജയം. ഗ്രെയിം സ്മിത്ത്, ഷെയിന്‍ വാട്ട്സണ്‍, സോഹൈല്‍ തന്‍വീര്‍, യൂസഫ് പത്താന്‍ തുടങ്ങിയ താരങ്ങള്‍ അന്നത്തെ ടീമിന്റെ ഭാഗമായിരുന്നു.
ഇത്തവണ രാജസ്ഥാന്റെ ആദ്യ മത്സരം സണ്‍റൈസേഴ്സ് ഹൈദരാബാദുമായാണ്. ഏപ്രില്‍ രണ്ടാം തീയതിയാണ് കളി.