RCB vs MI Live Score, IPL 2023: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് ജയം. 16.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ജയം സ്വന്തമാക്കിയത്. 35 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് മുംബൈക്ക് അനായാസ ജയം ഉറപ്പാക്കിയത്. 21 പന്തില്‍ 42 റണ്‍സ് നേടിയ ഇശാന്‍ കിഷനും 34 പന്തില്‍ 52 റണ്‍സ് നേടിയ നേഹല്‍ വദേരയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. എട്ട് പന്തില്‍ എഴ് റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മടങ്ങിയത്.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 199 റണ്‍സ് സ്‌കോര്‍ ചെയ്തത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ബെഹ്രന്‍ഡോര്‍ഫിന്റെ ആദ്യ ഓവറില്‍ വിരാട് കോഹ്ലി(1) പുറത്തായി. മൂന്നാമത്തെ ഓവറില്‍ അനുജ് റാവത്ത് ബെഹ്രന്‍ഡോര്‍ഫിന്റെ മൂന്നാം ഓവറിലും പുറത്തായി. പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെല്ലും ഡൂപ്ലസിയും മുംബൈ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു.
തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി ഡൂപ്ലസിയും മാക്‌സ്‌വെല്ലും തിളങ്ങിയത് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. പത്ത് ഓവറിനിടെ ഇരുവരും ചേര്‍ന്ന് ആര്‍സിബി സ്‌കോര്‍ നൂറ് കടത്തി. 41 പന്തില്‍ നിന്ന് 65 റണ്‍സാണ് ഡൂപ്ലസി നേടിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 33 പന്തില്‍ 68 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. ക്രീസിലെത്തിയത് മുതല്‍ മുംബൈ ബൗളര്‍മാരെ ആക്രമിച്ച് കളിച്ച താരം. നാല് സിക്‌സും എട്ട് ബൗണ്ടറികളുമാണ് പായിച്ചത്.
എന്നാല്‍ പതിമൂന്നാം ഓവറില്‍ സ്‌കോര്‍ 136 ല്‍ നില്‍ക്കെ മാക്‌സ്‌വെല്ലും പതിനഞ്ചാം ഓവറില്‍ സ്‌കോര്‍ 146 ല്‍ നില്‍ക്കെ ഡൂപ്ലസിയും മടങ്ങി. പിന്നീട് ആര്‍സബിയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. ഇതിനിടെ ക്രീസിലെത്തിയ മഹിപാല്‍(1) മടങ്ങി. ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് കേദാര്‍ ജാദവിനൊപ്പം ചേര്‍ന്ന് സ്‌കോറിങ് മൊമന്റ്ം ഏറ്റെടുത്ത് കളിച്ചു. 17 പന്തില്‍ 30 റണ്‍സ് നേടിയ താരം പതിനെട്ടാം ഓവറില്‍ പുറത്താകുമ്പോള്‍ ആര്‍സിബി 185 ന് അഞ്ച് എന്ന നിലയിലായിരുന്നു. പിന്നീട് ഹസരംഗയും(11) ജവദവും(12) ചേര്‍ന്ന് സ്‌കോര്‍ 199 ല്‍ എത്തിച്ചു.
മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹര്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, ജോഷ് ഹേസല്‍വുഡ്, മുഹമമ്മദ് സിറാജ്.
വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റര്‍മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയിലേക്കാകും ആരാധകരുടെ ശ്രദ്ധ. രോഹിത് ശര്‍മ്മ ഈ സീസണില്‍ റണ്ണിനായി കഷ്ടപ്പെടുമ്പോള്‍ വിരാട് കോഹ് ലി ഉജ്ജ്വലമായ ഫോമിലാണ്. റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിലും സ്ട്രൈക്ക് റേറ്റിലും ആണ് താരത്തിന്റെ ശ്രദ്ധ. അതേസമയം മുംബൈയും ബാംഗ്ലൂരും 10 പോയിന്റുമായി സമനില പാലിക്കുന്നതിനാല്‍ ഈ മത്സരത്തിലെ ജയം പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള പ്രതീക്ഷ വര്‍ധിപ്പിക്കും.
മുംബൈ നിരയില്‍ ജോഫ്ര ആര്‍ച്ചറിന് പകരമായി ക്രിസ് ജോര്‍ദാന്‍ കളിക്കാനൊരുങ്ങുകയാണ്. 34 കാരനായ പേസര്‍ കഴിഞ്ഞയാഴ്ച മുംബൈ ടീമില്‍ ചേര്‍ന്നു, പരുക്ക് അലട്ടുന്ന ജോഫ്ര ആര്‍ച്ചര്‍ നാട്ടിലേക്ക് മടങ്ങും. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ തിലക് വര്‍മ്മയ്ക്ക് പരിക്കുമൂലം പുറത്തായിരുന്നു. ആര്‍സിബിക്കെതിരെ മത്സരത്തിലും താരം കളിച്ചേക്കില്ല.
ആര്‍സിബിയുടെ മധ്യനിര ബാറ്റിങ്ങില്‍ പാടുപെടുകയാണ്, കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ഞങ്ങള്‍ വളരെയധികം വെട്ടിലായതും മാറ്റങ്ങളും കണ്ടു. വാങ്കഡെയില്‍ അനുജു റാവത്തിന് പകരം ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ ആര്‍സിബി ഇറക്കിയേക്കും.
മുംബൈയും ആര്‍സിബിയും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍
കളിച്ച മത്സരങ്ങള്‍: 31
മുംബൈ ഇന്ത്യന്‍സ് വിജയിച്ച മത്സരങ്ങള്‍: 17
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയിച്ച മത്സരങ്ങള്‍: 14
പിച്ച് റിപ്പോര്‍ട്ട് – ഈ സീസണില്‍ വേദിയില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ചേസിംഗ് ടീമുകള്‍ വിജയിച്ചു. വാങ്കഡെയില്‍ മറ്റൊരു ഉയര്‍ന്ന സ്‌കോറിംഗ് മത്സരം പ്രതീക്ഷിക്കുക.