IPL covid scare,IPL 2022,Covid Scare in IPL 2022: മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ വീണ്ടും കോവിഡ്. ഒരു താരത്തിന് കൂടി രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. താരത്തിനൊപ്പം താമസിക്കുന്ന ബോളറേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നിര്‍ണായക മത്സരം നടക്കാനിരിക്കെയാണ് രോഗം സ്ഥിരീകിരച്ചത്.
നേരത്തെ ഡല്‍ഹി പരിശീലകന് റിക്കി പോണ്ടിങ്ങിന്റെ കുടുംബാംഗത്തിനും രോഗം ബാധിച്ചു. ഇതെ തുടര്‍ന്ന് മുഖ്യപരിശീലകന്റെ അസാന്നിധ്യത്തിലായിരുന്നു ഡല്‍ഹി കളത്തിലിറങ്ങിയത്. കഴിഞ്ഞ മാസം ടിം സെയ്ഫെര്‍ട്ട്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കും നാല് സ്റ്റാഫംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഐപിഎല്‍ 2022 പതിപ്പ് ആരംഭിച്ചതിന് പിന്നാലെ ഡല്‍ഹി ക്യാമ്പില്‍ മാത്രമാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നേരത്തെ ടീമിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പഞ്ചാബ് കിങ്സുമായുള്ള മത്സരവേദി മാറ്റി വച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാനായിരുന്നു നടപടി.
നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി. ഇനിയുള്ള എല്ലാ മത്സരങ്ങളും ഡല്‍ഹിക്ക് നിര്‍ണായകമാണ്. പത്ത് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള ചെന്നൈ ഒന്‍പതാം സ്ഥാനത്താണ്.
Also Read: പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി; ടോട്ടനത്തിനോട് സമനില