/indian-express-malayalam/media/media_files/uploads/2023/04/Sam-Curren.jpg)
Photo: Facebook/ Sam Curran
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരമെന്ന ലേബലില്‍ എത്തിയതാണ് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറണ്‍. എന്നാല്‍ പഞ്ചാബ് കിങ്സിനായി ഈ സീസണില്‍ അവസരത്തിനൊത്ത് ഉയരാന്‍ കറണിന് സാധിച്ചിട്ടില്ല. താരത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വിരേന്ദര്‍ സേവാഗ്.
"അവനൊരു അന്താരാഷ്ട്ര താരമാണ്. പക്ഷെ പരിചയസമ്പത്ത് 18 കോടി രൂപകൊണ്ട് വാങ്ങാനാകില്ല. അത് ദീര്‍ഘനാളായുള്ള കളി പരിചയത്തില്‍ നിന്ന് ലഭിക്കുന്നതാണ്," സേവാഗ് ക്രിക്ബസിനോട് പറഞ്ഞു. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ താരം റണ്ണൗട്ടായതിന് പിന്നാലെയായിരുന്നു സേവാഗിന്റെ വിമര്‍ശനം.
"18 കോടി രൂപയ്ക്ക് ടീമിലെത്തിച്ചതുകൊണ്ട് അവന്‍ ജയിപ്പിക്കുമെന്നാണ് കരുതുന്നത്. പക്ഷെ കറണിന് അതിനുള്ള അനുഭവം ഇല്ല. കറണ്‍ നായകനായിരുന്നു, ക്രീസില്‍ തുടരണമായിരുന്നു. അവസാന ഓവര്‍ വരെ കളിയെത്തിക്കേണ്ട ഉത്തരവാദിത്തം കാണിക്കണമായിരുന്നു. അനുഭവത്തിന്റെ കുറവാണ് തിരിച്ചടിയായത്," സേവാഗ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ നിന്ന് ആറ് കളികളില്‍ നിന്ന് കേവലം 87 റണ്‍സ് മാത്രമാണ് കറണിന് നേടാനായത്. ഉയര്‍ന്ന സ്കോര്‍ 26 റണ്‍സും. പ്രഹരശേഷിയാവട്ടെ 120-ന് താഴെയാണ്. ബോളിങ്ങിലും മങ്ങിയ പ്രകടനമാണ് യുവതാരം പുറത്തെടുക്കുന്നത്. ആറ് കളിയില്‍ നിന്ന് അഞ്ച് വിക്കറ്റാണ് സമ്പാദ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.