scorecardresearch
Latest News

IPL 2023: സാം കറന്റെ സാന്നിധ്യം ഇത്തവണ പഞ്ചാബ് കിങ്‌സിനെ കരകയറ്റുമോ?

ഈ സീസണില്‍ ടീമിന്റെ 14-ാമത്തെ ക്യാപ്റ്റനായി എത്തുന്നത് ശിഖര്‍ ധവാനാണ്.

Sam Curran

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പഞ്ചാബ് കിങ്‌സ് എല്ലാക്കാലത്തും മികച്ച ടീമുകളിലൊന്നാണ്. ഈ സീസണില്‍ ടീമിന്റെ 14-ാമത്തെ ക്യാപ്റ്റനായി എത്തുന്നത് ശിഖര്‍ ധവാനാണ്. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ടീമിന്റെ കോച്ചിങ് സ്റ്റാഫുകളുള്‍പ്പെടെ മാറിക്കൊണ്ടിരിക്കുകയാണ്. മിക്കവാറും എല്ലാ ലേലത്തിലും പഞ്ചാബ് ആദ്യം മുതല്‍ ടീമിനെ മാറ്റാന്‍ ശ്രമിക്കുന്നു. പക്ഷെ ഇതനുസരിച്ചുള്ള ഗുണം ടീമിന് ലഭിക്കുന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ക്രിസ് ഗെയ്ല്‍ ഫ്രാഞ്ചൈസിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. ടീമിനെ അടിക്കടി മാറ്റുമ്പോഴും മികച്ച പ്ലെയിങ് ഇലവനില്ലെന്നായിരുന്നു ഗെയിലിന്റെ വിമര്‍ശനം.

പഞ്ചാബ് കിങ്‌സ് വീണ്ടും മികച്ച ടീമിനെപ്പോലെയാണ്. അവര്‍ ഓള്‍റൗണ്ടര്‍മാര്‍ക്കായി തിരയുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായ സാം കറന്‍ പഞ്ചാബ് നിരയിലാണ്.ഈ വര്‍ഷം ഇംഗ്ലണ്ടിന്റെ വിജയകരമായ ടി20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ സാം കറന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. ഫൈനലില്‍ പാകിസ്ഥാനെതിരെ 12 റണ്‍സിന് മൂന്ന് എന്ന സ്‌പെല്‍ ഉള്‍പ്പെടെ 13 വിക്കറ്റുകള്‍ നേടിയതിന് ശേഷം ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് നേടി.

2019ല്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്സിനായി ഐപിഎല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഫ്രാഞ്ചൈസില്‍ സാം കറന്റെ രണ്ടാം സീസണാണിത്. ആ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റും 95 റണ്‍സും താരം നേടി. താരത്തിന്റെ 80 മൈല്‍ വേഗതയുള്ള ബൗളിംഗ് വേഗത പീരങ്കിയായി കണക്കാക്കാം. ലോകകപ്പില്‍ ഉടനീളം, കളിയുടെ എല്ലാ ഘട്ടങ്ങളിലും കറന്‍ ശ്രദ്ധേയമായി സ്ഥിരത പുലര്‍ത്തുന്നു: പവര്‍പ്ലേയില്‍ ആറ് ഓവറില്‍ രണ്ട് വിക്കറ്റുകള്‍ (ഒന്ന് മുതല്‍ ആറ് വരെ), ഒരു ഓവറിന് 6.42 നിരക്ക്; ഡെത്തില്‍ 10.4 ഓവറില്‍ ഒമ്പത് വിക്കറ്റ് (16-20 ഓവര്‍), ഓവറിന് 6.56; അതിനിടയില്‍ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ്, 6.60. ഇന്ത്യയ്ക്കെതിരായ സെമിഫൈനലില്‍ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് 22 റണ്‍സ് അടടിച്ച ഒറ്റ ഓവറില്‍ മാത്രമാണ് താരത്തിന് അടിപതറിയത്.

സിഎസ്‌കെയ്ക്കൊപ്പമുള്ള തന്റെ രണ്ട് സീസണുകളില്‍, ബാറ്റിലും പന്തിലും വൈവിധ്യമാര്‍ന്ന റോളുകള്‍ ചെയ്യാന്‍ താരത്തോട് ആവശ്യപ്പെടുകയും അത് പൂര്‍ണതയോടെ ചെയ്യുകയും ചെയ്തു. കറനില്‍ നിന്ന് പഞ്ചാബ് കിങ്‌സ് പ്രതീക്ഷിക്കുന്നത് ഇത്തരമൊരു സ്വാധീനമാണ്.

പഞ്ചാബ് കിംഗ്സ് പ്രവചിച്ച പ്ലേയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍, പ്രഭ്സിമ്രാന്‍ സിംഗ്, ഭാനുക രാജപക്സെ, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ, ഋഷി ധവാന്‍, സാം കറന്‍, രാഹുല്‍ ചാഹര്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്, വിദ്വത് കവേരപ്പ

പഞ്ചാബ് കിംഗ്സ് ടീം: ശിഖര്‍ ധവാന്‍ (സി), ഷാരൂഖ് ഖാന്‍, മാത്യു ഷോര്‍ട്ട്, പ്രഭ്സിമ്രാന്‍ സിംഗ്, ഭാനുക രാജപക്സെ, ജിതേഷ് ശര്‍മ്മ, രാജ് ബാവ, ഋഷി ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, അഥര്‍വ ടൈഡെ, അര്‍ഷ്ദീപ് സിംഗ്, ബാല്‍തേജ് സിംഗ്, നഥാന്‍ എല്ലിസ്, കാഗിസോ റബാഡ, രാഹുല്‍. ചാഹര്‍, ഹര്‍പ്രീത് ബ്രാര്‍, സാം കുറാന്‍, സിക്കന്ദര്‍ റാസ, ഹര്‍പ്രീത് ഭാട്ടിയ, വിദ്വത് കവേരപ്പ, മോഹിത് രതി, ശിവം സിംഗ്.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2023 will sam curran provide stability to punjab kings