IPL 2023: ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള എം എസ് ധോണിയുടെ അവസാന സീസണായിരിക്കില്ല ഇതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം സിഇഒ കാശി വിശ്വനാഥന്‍.
“അടുത്ത സീസണിലും എം എസ് ധോണി ഞങ്ങള്‍ക്കായി കളിക്കുമെന്ന് വിശ്വസിക്കുന്നു”, ചെന്നൈ പങ്കുവച്ച വീഡിയോയിലാണ് കാശി വിശ്വനാഥന്റെ പ്രതികരണം.
ആരാധകര്‍ പിന്തുണ തുടരുമെന്നും വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീസണില്‍ നിരവധി തവണ തന്റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് ധോണി സൂചന നല്‍കിയിരുന്നു.
“ഞാന്‍ എല്ലാം പറഞ്ഞു കഴിഞ്ഞു, ഇതെന്റ് കരിയറിന്റെ അവസാന ഘട്ടമാണ്,” കഴിഞ്ഞ മാസം ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ധോണി പറഞ്ഞു.
കൊല്‍ക്കത്തിയുടെ ഹോം മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സിനായിരുന്നു പിന്തുണ കൂടുതല്‍. മത്സരശേഷം ആരാധകസ്നേഹത്തെക്കുറിച്ച് ധോണി പ്രതികരിക്കുകയും ചെയ്തു.
“അവര്‍ എനിക്ക് യാത്രയയപ്പ് നല്‍കുകയാണ്, കാണികളോട് നന്ദി,” ധോണി പ്രതികരിച്ചു.
എന്നാല്‍ ലക്നൗവിനെതിരായ മത്സരത്തില്‍ വ്യത്യസ്തമായിരുന്നു ധോണിയുടെ വാക്കുകള്‍.
“എന്തൊരു മനോഹരമായ യാത്രയാണ്, നിങ്ങളുടെ അവസാനത്തേത്, എങ്ങനെ ആസ്വദിക്കുന്നു,” എന്നായിരുന്നു ഡാനി മോറിസണ്‍ ധോണിയോട് ചോദിച്ചത്.
“ഇതെന്റ് അവസാന ഐപിഎല്ലാണെന്ന് നിങ്ങളാണ് തീരുമാനിച്ചത്, ഞാനല്ല,” ധോണി പറഞ്ഞു.