scorecardresearch
Latest News

IPL 2023: കോഹ്ലി – നവീൻ പോര് അവസാനിക്കുന്നില്ല; സോഷ്യല്‍ മീഡിയയില്‍ അടിയും തിരിച്ചടിയും

ഇന്നലെ ബാംഗ്ലൂര്‍ – ലക്നൗ മത്സരത്തിന് ശേഷം നാടകീയ നിമിഷങ്ങളായിരുന്നു കളത്തില്‍ സംഭവിച്ചത്

virat kohli, ipl, ie malayalam
കോഹ്ലിയും നവീനും ബാംഗ്ലൂര്‍ – ലക്നൗ മത്സരശേഷം

ഐപിഎല്ലില്‍ ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലക്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരത്തിന് ശേഷം മൈതാനത്ത് നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. വിരാട് കോഹ്ലിയും ലക്നൗ മെന്ററുമായ ഗൗതം ഗംഭീറും പേസ് ബോളറായ നവീന്‍ ഉള്‍ ഹഖും തമ്മില്‍ വാക്കേറ്റം ഉണ്ടായി. കോഹ്ലിക്കും ഗംഭീറിനും മുഴുവന്‍ മാച്ച് ഫീയും നവീന് 50 ശതമാനവും പിഴ നല്‍കേണ്ടിയും വന്നു.

എന്നാല്‍ കളി അവസാനിച്ച് താരങ്ങള്‍ മൈതാനം വിട്ടിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഒന്നും അവസാനിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലും കോഹ്ലിയും നവീനും തമ്മില്‍ പോസ്റ്റുകളിലൂടെ ഏറ്റുമുട്ടുകയാണിപ്പോള്‍.

“നമ്മൾ കേൾക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതയല്ല. നമ്മൾ കാണുന്നതെല്ലാം കാഴ്ചപ്പാടാണ്, സത്യമല്ല,” എന്ന മാർക്കസ് ഔറേലിയസിന്റെ വാക്കുകളാണ് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ടത്.

വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി

കോഹ്ലിയുടെ പോസ്റ്റിന് വൈകാതെ തന്നെ നവീന്‍ മറുപടി നല്‍കി.

“നിങ്ങൾ അർഹിക്കുന്നതെ നിങ്ങൾക്ക് ലഭിക്കു, അത് അങ്ങനെയാണ്, അത് അങ്ങനെതന്നെ മുന്നോട്ട് പോകും,” നവീൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

നവീന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി

മത്സരശേഷം ഹസ്തദാനം നല്‍കുന്നതിനിടെയാണ് കോഹ്ലിയും നവീനും നേര്‍ക്കുനേര്‍ വന്നത്. കോഹ്ലിയുടെ കയ്യില്‍ നിന്ന് വിടാന്‍ നവീന്‍ തയാറായില്ല. ശേഷം നവീന്‍ കോഹ്ലിയൊട് എന്തൊ പറയുന്നതും വീഡിയോയില്‍ കാണാം.

പിന്നാലെ കോഹ്ലി നവീന് മറുപടി നല്‍കുന്നതും കൂടുതല്‍ പ്രശ്നത്തിലേക്ക് പോകാതെ ഗ്ലെന്‍ മാക്സ്വല്‍ ഇടപെടുകയുമായിരുന്നു.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2023 virat kohli shares cryptic post naveen hits back indian star