scorecardresearch
Latest News

IPL 2023: ഷെഡ്യൂൾ, സമയം, വേദികൾ; ഐപിഎല്ലിന്റെ 16-ാം സീസണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

52 ദിവസങ്ങളിൽ 12 വേദികളിലായി ആകെ 70 ലീഗ് ഘട്ട മത്സരങ്ങളാണ് നടക്കുക

IPL 2023, IPL 2023 start date, where to watch IPL 2023, IPL 2023 venue, IPL 2023 Date, all you need to know IPL 2023, IPL 2023 news, IPL 2023 complete schedule, IPL 2023 complete squads, IPL 2023 details, IPL 2023 streaming details, IPL 2023 telecast details,

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 16-ാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ​മാത്രം ശേഷിക്കുമ്പോൾ തങ്ങളുടെ ടീമുകളുടെ തകർപ്പൻ കളികൾ കാണാനായി ആരാധകരും കാത്തിരിക്കുന്നു. നിരവധി താരങ്ങളെ ഐപിഎൽ സമ്മാനിച്ചിട്ടുണ്ട്. 20-20 ഫോർമാറ്റിൽ നടക്കുന്ന ഐപിഎൽ മാർച്ച് 31 വെള്ളിയാഴ്ച ആരംഭിക്കും.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ 2023) ആദ്യ മത്സരം മാർച്ച് 31ന് (വെള്ളിയാഴ്ച) നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും (ജിടി) എം എസ് ധോണി നയിക്കുന്ന, നാല് തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) തമ്മിലാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനായി ആരാധകരും തയാറായി കഴിഞ്ഞു.

ഫെബ്രുവരി 17നാണ് ബിസിസിഐ ഐ‌പി‌എൽ 2023 ഷെഡ്യൂൾ പ്രഖ്യാപിച്ചത്. രണ്ടാം ദിനമാണ് ഡബിൾ – ഹെഡർ (ഒരേ ദിവസം ഒരു മത്സരത്തിനു പിന്നാലെ അടുത്ത മത്സരം നടക്കുന്നത്) മത്സരങ്ങൾ നടക്കുന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും (കെകെആർ) രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) ഡൽഹി ക്യാപിറ്റൽസിനെയും (ഡിസി) നേരിടും. മൊഹാലിയിലും ലഖ്നൗവിലുമാണ് മത്സരങ്ങൾ നടക്കുന്നത്.

ഐപിഎൽ 2023 സമയക്രമം

ഐപിഎൽ 2023ൽ 18 ഡബിൾഹെഡറുകളാണ് ഉള്ളത്. ഡേ ഗെയിമുകൾ ഇന്ത്യൻ സമയം 3:30 പിഎം നും വൈകുന്നേരത്തെ ഗെയിമുകൾ 07:30 നും ആരംഭിക്കുന്നു.

ഐപിഎൽ 2023 വേദികൾ

കഴിഞ്ഞ പതിപ്പിൽ കോവിഡ് കാരണം മുംബൈ, പൂണെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഐ‌പി‌എൽ നടത്തിയ ശേഷം, ഐ‌പി‌എൽ 2023 ഹോം, എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അവിടെ എല്ലാ ടീമുകളും ലീഗ് ഘട്ടത്തിൽ യഥാക്രമം 7 ഹോം ഗെയിമുകളും 7 എവേ ഗെയിമുകളും കളിക്കും. 52 ദിവസങ്ങളിൽ 12 വേദികളിലായി 70 ലീഗ് ഘട്ട മത്സരങ്ങളാണ് നടക്കുക.

IPL 2023, IPL 2023 start date, where to watch IPL 2023, IPL 2023 venue, IPL 2023 Date, all you need to know IPL 2023, IPL 2023 news, IPL 2023 complete schedule, IPL 2023 complete squads, IPL 2023 details, IPL 2023 streaming details, IPL 2023 telecast details
ഐപിഎൽ ഷെഡ്യൂൾ 2023

ഐപിഎൽ 2023 ഫോർമാറ്റ്

മത്സരത്തിന്റെ ഫോർമാറ്റുകൾ മാറ്റമില്ല. പത്ത് ടീമുകളെ അഞ്ച് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ, ഓരോ ടീമും അവരുടെ ഗ്രൂപ്പിലെ മറ്റ് നാല് ടീമുകളുമായി രണ്ട് തവണ വീതവും (ഒരു ഹോം, ഒരു എവേ ഗെയിം), മറ്റ് ഗ്രൂപ്പിലെ നാല് ടീമുകളുമായി ഒരോ തവണയും, ശേഷിക്കുന്ന ടീമുകളുമായി രണ്ടു തവണ എന്നിങ്ങനെ 14 ഗെയിമുകളാണ് നടക്കുന്നത്. പോയിന്റ് സമ്പ്രദായത്തിൽ, ഒരു മത്സരം ജയിക്കുന്ന ടീമിന് രണ്ടു പോയിന്റും തോൽക്കുന്ന ടീമിന് പൂജ്യം പോയിന്റും ലഭിക്കും. സമനിലയിലോ ഫലമില്ലാതാകുകയോ ചെയ്താൽ, ഇരു ടീമുകൾക്കും ഓരോ പോയിന്റ് നൽകും.

പ്ലേ ഓഫിൽ നാലു ഗെയിമുകളാണ് നടക്കുന്നത്. ക്വാളിഫയർ ഒന്നിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നും രണ്ടും റാങ്കുള്ള ടീമുകൾ തമ്മിലും എലിമിനേറ്റർ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുള്ള ടീമുകൾ തമ്മിലും ക്വാളിഫയർ രണ്ടിൽ ക്വാളിഫയർ ഒന്നിൽ പരാജയപ്പെട്ടവരും എലിമിനെറ്ററിൽ വിജയിച്ചവരും തമ്മിലാണ് മത്സരം നടക്കുക. നാലാമത്തെ മത്സരത്തിൽ രണ്ടു ക്വാളിഫയറിലെയും വിജയികൾ തമ്മിലാണ് ഫൈനൽ മത്സരം നടക്കുക.

IPL 2023 തത്സമയ സ്ട്രീമിംഗ് വിശദാംശങ്ങൾ

ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, മലയാളം, കന്നഡ എന്നീ എട്ട് ഭാഷകളിൽ കവറേജ് നൽകുന്ന സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിൽ ഐപിഎൽ 2023 സംപ്രേക്ഷണം ചെയ്യും. ഡിസ്നി സ്റ്റാർ 23,575 കോടി രൂപ (57.5 കോടി രൂപ/ഗെയിം) നൽകി അവരുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടിവി റൈറ്റ്സ് നിലനിർത്തി. വിയാകോം18 23,578 കോടി രൂപ നൽകി ഡിജിറ്റൽ അവകാശവും സ്വന്തമാക്കി. ഐപിഎൽ 2023 ന്റെ മുഴുവൻ സീസണും 4കെ റെസല്യൂഷനിൽ (അൾട്ര എച്ച്ഡി) സൗജന്യമായി സ്ട്രീം ചെയ്യുമെന്ന് റിലയൻസ് ജിയോ അറിയിച്ചു.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2023 schedule timing venues all you need to know about 16th season