scorecardresearch
Latest News

IPL 2023: സഞ്ജു ദി സൂപ്പര്‍മാന്‍; ഡല്‍ഹിക്കെതിരെ അത്യുഗ്രന്‍ ക്യാച്ചുമായി താരം, കയ്യടി

രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു അവിശ്വസനീയ ക്യാച്ച് പിറന്നത്

RR vs DC, Sanju

IPL 2023: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റുകൊണ്ട് സംഭാവന ചെയ്യാനായില്ലെങ്കിലും കീപ്പിങ്ങില്‍ തിളങ്ങി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഡല്‍ഹി ഓപ്പണറും അപകടകാരിയായ ബാറ്ററുമായ പൃഥ്വി ഷായെ പുറത്താക്കാന്‍ സഞ്ജു എടുത്ത ക്യാച്ചാണ് ഇപ്പോള്‍ കയ്യടി നേടുന്നത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു അവിശ്വസനീയ ക്യാച്ച് പിറന്നത്. ട്രെന്‍ ബോള്‍ട്ടിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ച പൃഥ്വിക്ക് പിഴച്ചു. പന്ത് ബാറ്റിന്റെ എഡ്ജില്‍ ഉരസി ഒന്നാം സ്ലിപ്പിലേക്ക്. എന്നാല്‍ വലതു വശത്തേക്ക് ഡൈവ് ചെയ്ത് സഞ്ജു പന്ത് കൈപ്പിടിയിലൊതുക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങനിറങ്ങിയ രാജസ്ഥാന്‍ യശസ്വി ജയ്സ്വാളും ജോസ് ബട്ട്ലറും ചേര്‍ന്ന് സ്വപ്ന തുല്യമായ തുടക്കമാണ് നല്‍കിയത്. ഖലീല്‍ അഹമ്മദെറിഞ്ഞ ആദ്യ ഓവറില്‍ അഞ്ച് ഫോറുകളാണ് ജയ്സ്വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് അതിവേഗം രാജസ്ഥാന്റെ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു.

ആന്‍റിച്ച് നോര്‍ക്കെ, ഖലീല്‍ അഹമ്മദ്, അക്സര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നീ ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും റണ്ണൊഴുക്ക് തടയാന്‍ ഡല്‍ഹിക്കായില്ല. ജയ്സ്വളിന്റെ വെടിക്കെട്ട് മറുവശത്ത് നിന്ന് വീക്ഷിക്കുക മാത്രമായിരുന്നു ബട്ട്ലര്‍. 31 പന്തില്‍ 11 ഫോറും ഒരു സിക്സുമടക്കം 60 റണ്‍സെടുത്ത് ജയ്സ്വാള്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ 98 എത്തിയിരുന്നു.

മൂന്നാമനായി എത്തിയ സഞ്ജു സാംസണും (0) പിന്നീടെത്തിയ റിയാന്‍ പരാഗും (7) അതിവേഗം മടങ്ങി. എന്നാല്‍ അഞ്ചാമനായി എത്തിയ ഷിമ്‌റോൺ ഹെറ്റ്‌മെയറിനെ കൂട്ടുപിടിച്ച് ബട്ട്ലര്‍ ഗുവാഹത്തിയില്‍ നിറഞ്ഞാടി. 51 പന്തില്‍ 79 റണ്‍സെടുത്താണ് ബട്ട്ലര്‍ മടങ്ങിയത്. ടൂര്‍ണമെന്റിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയായിരുന്നു താരത്തിന്റേത്.

ഹെറ്റ്‌മെയറ്‍ തന്റെ റോള്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഭംഗിയായി നിര്‍വഹിക്കുന്നതായിരുന്നു കണ്ടത്. 21 പന്തില്‍ 39 റണ്‍സെടുത്ത താരം രാജസ്ഥാന്റെ സ്കോര്‍ 199-ലെത്തിച്ചു. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ടും കുല്‍ദീപ് യാദവ്, റോവ്മാന്‍ പവല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2023 sanju samson takes stunning catch to dismiss prithvi shah