ട്വന്റി 20 റാഷിദ് ഖാന്‍ ചെറിയ കാലയളവിനുള്ളില്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ക്ക് കണക്കില്ല. അതുകൊണ്ട് തന്നെയാണ് അഫ്ഗാനിസ്ഥാന്‍ താരം ഐസിസിയുടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ദീര്‍ഘനാളായി തുടരുന്നതും. റാഷിദിനെതിരെ ബാറ്റ് ചെയ്യുക എന്നത് അത്ര എളുപ്പുമുള്ള കാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.
പക്ഷെ ഇന്ന് അതെല്ലാം മാറ്റി മറിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ ടീം സമ്മര്‍ദത്തിലായിരിക്കെയാണ് സഞ്ജുവിന്റെ മുന്നിലേക്ക് റാഷിദ് എത്തിയത്. മൂന്ന് ഓവറുകളിലായി റാഷിദിന്റെ ഒൻപത് പന്തുകളാണ സഞ്ജു നേരിട്ടത്. 28 റണ്‍സും സഞ്ജു നേടി.
നാല് സിക്സറുകളടക്കം 321 പ്രഹരശേഷിയിലായിരുന്നു സഞ്ജു റാഷിദിനെ നേരിട്ടത്. മൂന്നാം ഓവര്‍ എറിയാനെത്തിയ റാഷിദിനെ സഞ്ജു നിലത്ത് നിര്‍ത്തിയില്ല. തുടരെ മൂന്ന് സിക്സറുകള്‍ അഹമ്മദാബാദിലെ മൈതാനത്തിന്റെ ഗ്യാലറിയിലെത്തി. ക്രിസ് ഗെയിലിന് ശേഷം റാഷിദ് ഖാനെ ഐപിഎല്ലില്‍ തുടരെ മൂന്ന് സിക്സറുകള്‍ പായിക്കുന്ന ആദ്യ താരമാണ് സഞ്ജു.
32 പന്തില്‍ നിന്ന് മൂന്ന് ഫോറും ആറ് സിക്സും പറത്തിയാണ് സഞ്ജു വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. സീസണിലെ സഞ്ജുവിന്റെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തില്‍ പുറത്തായതിന്റെ ക്ഷീണവും ഗുജറാത്തിനെതിരായ മത്സരത്തില്‍ തീര്‍ക്കാന്‍ മലയാളി താരത്തിനായി.