IPL 2023: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സീസണിലാദ്യമായി തുടര്‍ തോല്‍വികള്‍ വഴങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും രാജസ്ഥാന് നഷ്ടമായി. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആധിപത്യം നേടിയതിന് ശേഷമായിരുന്നു രാജസ്ഥാന്റെ തോല്‍വി.
സാധാരണയായി മത്സരത്തിന് ശേഷം സഞ്ജു ടീം അംഗങ്ങളോട് സംസാരിക്കാറില്ല. പരിശീലകൻ സങ്കക്കാരയായിരുന്നു ചുമതല വഹിച്ചിരുന്നത്. എന്നാല്‍ ബാംഗ്ലൂരിനെതിരായ തോല്‍വിക്ക് ശേഷം സങ്കയില്‍ നിന്ന് സഞ്ജു ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സഹതാരങ്ങളോട് തുറന്ന് സംസാരിക്കുകയും ചെയ്തു.
“തോല്‍വികളും ജയങ്ങളും ഈ ടൂര്‍ണമെന്റില്‍ സാധാരണമാണ്. ഉയര്‍ച്ച താഴ്ച്ചകളും നമുക്ക് ഉണ്ടാകും. നമ്മുടെ ടീമിന്റെ ശൈലി തോല്‍വിയിലും ജയത്തിലും ഒരേ മനോഭവാത്തില്‍ വിനയത്തോടെ തുടരുക എന്നതാണ്. ഒരുപാട് ഉയരത്തില്‍ പോയാലും തിരിച്ചടികള്‍ നേരിട്ടാലും നമ്മളില്‍ വിശ്വാസമുണ്ടായിരിക്കുക. നമ്മുടെ ടീമില്‍ വിശ്വാസമുണ്ടായിരിക്കുക,” സഞ്ജു പറഞ്ഞു.
“ആരിലേക്കും വിരല്‍ ചൂണ്ടേണ്ട കാര്യമില്ല. ഞാന്‍ എട്ട്, പത്ത് വര്‍ഷമായി ഈ ടീമിനൊപ്പമുണ്ട്. എന്റെ അനുഭവത്തില്‍ നിന്ന് എനിക്ക് മനസിലായത്, വിജയത്തിലൊ തോല്‍വിയിലേക്കൊ നമ്മള്‍ വീഴാനുള്ളതിന്റെ കാരണം ജയിക്കാനുള്ള നമ്മുടെ ആവേശത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നമുക്ക് വേണ്ടിയല്ല നമ്മുടെ ടീമിന് വേണ്ടിയാണ് നമ്മള്‍ കളത്തിലെത്തുന്നത്,” സഞ്ജു കൂട്ടിച്ചേര്‍ത്തു.
ബാംഗ്ലൂരിനെതിരെ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 182 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. രാജസ്ഥാനായി ദേവദത്ത് പടിക്കല്‍ (52) അര്‍ദ്ധ സെഞ്ചുറി നേടി. യശസ്വി ജയ്സ്വാള്‍ (47), ദ്രുവ് ജൂറല്‍ (34) എന്നിവര്‍ പടിക്കലിന് മികച്ച പിന്തുണയാണ് നല്‍കിയത്. 99-1 എന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍ ഏഴ് റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയത്.