ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും സമീപനത്താലുമൊക്കെ ഏറെ പ്രീതി നേടിയ താരമാണ് മലയാളിയും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍. വീണ്ടും തന്റെ പ്രതികരണത്തിലൂടെ സഞ്ജും ആരാധകെ കയ്യിലെടുത്തിരിക്കുകയാണ്. വീഡിയോ രാജസ്ഥാന്‍ റോയല്‍സാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.
മത്സരത്തിന് ശേഷം ആരാധകര്‍ക്കൊപ്പം സമയം ചിലവഴിക്കുന്ന സഞ്ജുവിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്. ആരാധകന്റെ ഫോണ്‍ ഉപയോഗിച്ചാണ് സഞ്ജു ചിത്രങ്ങള്‍ എടുക്കുന്നതും. അപ്പോഴാണ് ഫോണിലേക്ക് ഒരു കോള്‍ വന്നത്. ഫോണ്‍ കട്ട് ചെയ്യുകയോ, തിരിച്ചുകൊടുക്കുകയോ ചെയ്യാതെ സഞ്ജു തന്നെ ഫോണ്‍ എടുത്ത് സംസാരിക്കുകയാണ് ചെയ്തത്.
എന്തൊക്കെയുണ്ടെന്ന് സഞ്ജു ഫോണെടുത്ത് പറഞ്ഞത്. സഞ്ജു ഭായി സംസാരിക്കു എന്നും മറുവശത്ത് നിന്ന് മറുപടി ലഭിച്ചു. സുഖമാണോയെന്ന് സഞ്ജു ചോദിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. സഞ്ജുവിന്റെ പെരുമാറ്റത്തിന് വലിയ കയ്യടിയാാണ് നെറ്റിസണ്‍സ് നല്‍കുന്നത്. സഞ്ജുവിന്റെ വിനയത്തെ ആരാധകര്‍ പുകഴ്ത്തുന്നുമുണ്ട്.
മൂന്നരലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചത്. നേരത്തെ നടി അനുഷ്ക ശര്‍മയും സമാന പെരുമാറ്റത്തിലൂടെ കയ്യടി നേടിയിരുന്നു. വര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ മാതാവ് വിളിക്കുകയും അനുഷ്ക ഫോണ്‍ എടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു.