/indian-express-malayalam/media/media_files/uploads/2023/05/MSD-Chahar.jpg)
MS Dhoni
ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന്റെ ആവേശത്തിലായിരുന്നു എം എസ് ധോണി ഇന്ന് പുലര്‍ച്ചെ. ഗ്രൗണ്ടിന് ചുറ്റും ടീം അംഗങ്ങളോടൊപ്പം വലം വച്ചും കാണികളെ കൈ വീശിക്കാണിച്ചുമൊക്കെ പതിവ് രീതിയില്‍ തന്നെയായിരുന്നു ധോണിയുടെ ആഘോഷങ്ങള്‍.
എന്നാല്‍ അതിനിടയില്‍ രസകരമായ ഒരു നിമിഷവുമുണ്ടായി. ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങിക്കുന്നതിനായി ചെന്നൈ താരം കൂടിയായ ദീപക് ചഹര്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ചഹര്‍ ഓട്ടോഗ്രാഫ് ചോദിച്ചപ്പോള്‍ തരാനാകില്ലെന്നായിരുന്നു ധോണിയുടെ ആദ്യ പ്രതികരണം. അതിന് വ്യക്തമായ കാരണവും ധോണി ചൂണ്ടിക്കാണിച്ചു.
ഗുജറാത്തിന്റെ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ച് മത്സരത്തിനിടെ ചഹര്‍ വിട്ടുകളഞ്ഞിരുന്നു. ഗുജറാത്ത് ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ നാലാം പന്തിലായിരുന്നു അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്നു ക്യാച്ച് ചഹര്‍ പാഴാക്കിയത്.
ഗില്‍ കേവലം മൂന്ന് റണ്‍സില്‍ നില്‍ക്കെയായിരുന്നു ചഹര്‍ ക്യാച്ച് നഷ്ടപ്പെടുത്തിയത്. പിന്നീട് 20 പന്തില്‍ 39 റണ്‍സെടുത്ത് ഗുജറാത്തിന് മികച്ച തുടക്കം നല്‍കിയായിരുന്നു ഗില്‍ മടങ്ങിയത്.
ചഹര്‍ ഓട്ടോഗ്രാഫ് ചോദിച്ചെത്തിയപ്പോള്‍ ധോണി ക്യാച്ചിന്റെ കാര്യം സൂചിപ്പിക്കുന്നതും വീഡിയോയില്‍ കാണാനാകും.
എന്നാല്‍ ചഹറിന് പിന്നീട് ധോണി ഓട്ടോഗ്രാഫ് നല്‍കുന്നതും കാണാം.
ഐപിഎല്‍ പതിനാറാം സീസണിലെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ചെന്നൈ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 214 റണ്‍സാണ് നേടിയത്.
എന്നാല്‍ ചെന്നൈ ബാറ്റിങ് ആരംഭിച്ചതിന് തൊട്ട് പിന്നാലെ മഴ പെയ്തതോടെ കളി തടസപ്പെട്ടു. മഴനിയമപ്രകാരം 15 ഓവറാക്കി മത്സരം ചുരുക്കി. 171 റണ്‍സായിരുന്നു വിജയലക്ഷ്യം. അവസാന പന്തില്‍ രവീന്ദ്ര ജഡേജയാണ് ഫോറടിച്ച് ചെന്നൈക്ക് അഞ്ചാം കിരീടം നേടിക്കൊടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.