IPL 2023: നിസാരമായി ജയിക്കാവുന്ന കളി കൈവിട്ട് കളയുക, ട്വന്റി 20-യില്‍ ആദ്യ ഓവറുകള്‍ മെയിഡന്‍ വഴങ്ങുക ഇങ്ങനെ ചില ഹോബികളാണ് ആശാന്. മറ്റാരുമല്ല, ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ നായകന്‍ കെ എല്‍ രാഹുലിന്റെ കാര്യമാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയിക്കാവുന്ന കളി കൈവിട്ടതിന്റെ ഞെട്ടല്‍ രാഹുലിന് ഇനിയും മാറിക്കാണില്ല.
136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗവിന് അവസാന 35 പന്തില്‍ ജയിക്കാന്‍ ആവശ്യമായിരുന്നത് കേവലം 30 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ അവസാനം ഏഴ് റണ്‍സിന് ലക്നൗ പരാജയപ്പെടുകയായിരുന്നു. ഗുജറാത്ത് ബോളര്‍മാരുടെ മികവാണോ ലക്നൗവിന്റെ ബാറ്റിങ് പരാജയമാണോ എന്ന തര്‍ക്കം സമൂഹ മാധ്യമങ്ങലില്ല. എല്ലാവരും ഒറ്റക്കെട്ടായി പറയുന്നത് ലക്നൗ ബാറ്റിങ്ങിന്റെ പോരായ്മയാണെന്നാണ്.
അതിന്റെ ഉത്തമ ഉദാഹരണമായി ആരാധകര്‍ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നത് രാഹുലിന്റെ ബാറ്റിങ് തന്നെയാണ്. 38-ാം പന്തിലാണ് രാഹുല്‍ അര്‍ദ്ധ സെഞ്ചുറി നേടിയത്. പുറത്താകുമ്പോള്‍ രാഹുലിന്റെ സമ്പാദ്യം 61 പന്തില്‍ 68 റണ്‍സും. അവസാന 23 പന്തില്‍ രാഹുല്‍ നേടിയത് 18 റണ്‍സ് മാത്രം. കളി മറന്ന രാഹുലിനെ കണക്കിന് ട്രോളുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
-
Photo: Facebook/ Troll Cricket Malayalam
-
Photo: Facebook/ Troll Cricket Malayalam
-
Photo: Facebook/ Troll Cricket Malayalam
-
Photo: Facebook/ Troll Cricket Malayalam
-
Photo: Facebook/ Troll Cricket Malayalam
-
Photo: Facebook/ Troll Cricket Malayalam
ഏറെ നാളായി സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് രാഹുല്‍. ഇന്ന് ഗുജറാത്തിനെതിരെയും കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെയും രാഹുല്‍ നേരിട്ട ആദ്യ ഓവറുകള്‍ മെയിഡനായിരുന്നു. മുഹമ്മദ് ഷമിയും ട്രെന്‍ ബോള്‍ട്ടുമായിരുന്നു ഓവറുകള്‍ എറിഞ്ഞിരുന്നത്.
പവര്‍പ്ലെയില്‍ രാഹുലിന്റെ ബാറ്റിങ് കാണുന്നതാണ് ജീവിതത്തില്‍ ഏറ്റവും ബോറടിപ്പിക്കുന്ന കാര്യമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ അഭിപ്രായപ്പെട്ടത്. നടപ്പ് സീസണില്‍ ഏഴ് കളികളില്‍ നിന്ന് 262 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 113 മാത്രമാണ്. ടോപ് സ്കോറര്‍മാരിലെ ആദ്യ 20 പേരില്‍ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റുള്ളതും രാഹുലിന് തന്നെ.