ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 23 റണ്‍സ് വിജയം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 41 പന്തില്‍ 75 റണ്‍സ് നേടി ക്യാപറ്റന്‍ നിതീഷ് റാണ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തെങ്കിലും കൊല്‍ക്കത്തയ്ക് വിജയം നേടാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് ഗുര്‍ബാസ് പുറത്തായി. ഭുവനേശ്വര്‍ കുറമാറിനായിരുന്നു വിക്കറ്റ്. പിന്നീട് 20-2, 20-3, 82-3, 82-4,95-5 എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. വെങ്കിഷേഷ് അയ്യര്‍(10),സുനില്‍നരേന്‍(0), ജഗതീശന്‍(36), റസല്‍(3) എന്നിവരാണ് പെട്ടെന്ന് പുറത്തായത്. പിന്നീട് 31 പന്തില്‍ 58 റണ്‍സ് നേടി റിങ്കു സിങ് തിളങ്ങിയെങ്കിലും ജയം അകന്ന് നിന്നു.
ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചപ്പോള്‍ ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ( 55 പന്തില്‍ നിന്ന് 100 റണ്‍സ്) മികവില്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോറിലേക്കെത്തുകയായിരുന്നു. 12 ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്‌സ്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 228 റണ്‍സെടുത്തത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി മായങ്ക് അഗര്‍വാളും ബ്രൂക്കും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ തീര്‍ത്തത്. 13 പന്തില്‍ നിന്ന് 9 റണ്‍സ് നേടിയ മായങ്കിനെ റസലാണ് പുറത്താക്കിയത്. പിന്നീട് ക്രസീലെത്തിയ ത്രിപാഠിക്കും(നാല് പന്തില്‍ ഒമ്പത്) നില ഉറപ്പിക്കാനായില്ല. 26 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മക്രമാണ് ബ്രൂക്കിന് മികച്ച പിന്തുണയേകിയത്. ഇരുവരും ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. രണ്ട് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു മക്രത്തിന്റെ ഇന്നിങ്‌സ്. സ്‌കോള്‍ 129 ല്‍ നില്‍ക്കെ മക്രത്തിനെ വീഴത്തി വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്തയ്ക്ക് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീടെത്തിയ അഭിഷേക് ശര്‍മ്മ 17 പന്തില്‍ നിന്ന് 32 റണ്‍സ് നേടി മടങ്ങി. റസലാണ് അഭിഷേകിന്റെ വിക്കറ്റെടുത്തത്. ഹെന്റിച്ച് പുറത്താകാതെ അഞ്ച് പന്തില്‍ 15 റണ്‍സെടുത്തു.
കൊല്‍ക്കത്തയും ഹൈദരാബാദും 23 കളികളില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അതില്‍ ഗഗഞ 15 തവണ വിജയികളായി, എസ്ആര്‍എച്ച് എട്ട് തവണ വിജയികളായി.
സ്‌ക്വാഡുകള്‍:
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ (സി), റഹ്മാനുള്ള ഗുര്‍ബാസ്, വെങ്കിടേഷ് അയ്യര്‍, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ഷാര്‍ദുല്‍ താക്കൂര്‍, ലോക്കി ഫെര്‍ഗൂസണ്‍, ഉമേഷ് യാദവ്, ടിം സൗത്തി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്, റിങ്കു സിംഗ്, എന്‍, റിങ്കു സിംഗ്, എന്‍. വൈഭവ് അറോറ, സുയാഷ് ശര്‍മ്മ, ഡേവിഡ് വീസ്, കുല്‍വന്ത് ഖെജ്റോലിയ, ലിറ്റണ്‍ ദാസ്, മന്‍ദീപ് സിംഗ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: എയ്ഡന്‍ മര്‍ക്രം (സി), അബ്ദുള്‍ സമദ്, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്‌സ്, അഭിഷേക് ശര്‍മ, മാര്‍ക്കോ ജാന്‍സെന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാറൂഖി, കാര്‍ത്തിക് ത്യാഗി, ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, ഉംറാന്‍ മാലിക്, ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, മായങ്ക് അഗര്‍വാള്‍ ക്ലാസെന്‍, ആദില്‍ റഷീദ്, മായങ്ക് മാര്‍ക്കണ്ടെ, വിവ്രാന്ത് ശര്‍മ്മ, സമര്‍ത് വ്യാസ്, സന്‍വീര്‍ സിംഗ്, ഉപേന്ദ്ര യാദവ്, മായങ്ക് ദാഗര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അകേല്‍ ഹൊസൈന്‍, അന്‍മോല്‍പ്രീത് സിംഗ്