/indian-express-malayalam/media/media_files/uploads/2023/05/Shami-Gill.jpg)
Photo: IPL
IPL 2023: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണ്‍ അവേശകരമായ അന്ത്യത്തിലേക്ക് കുതിക്കുകയാണ്.
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ലീഗ് ഘട്ടം കണ്ട സീസണ്‍ കൂടിയായിരുന്നു ഇത്. 13-ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പ്ലെ ഓഫ് ഉറപ്പിക്കാനായാത് ഒരു ടീമിന് മാത്രമായിരുന്നു. അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു പ്ലെ ഓഫ് ചിത്രം തെളിയാന്‍.
പ്ലെ ഓഫിനുള്ള പോരാട്ടം മാത്രമായിരുന്നില്ല ഈ സീസണില്‍ കടുത്തത്. മികച്ച റണ്‍ വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്, വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് എന്നിവയിലും പോര് ശക്തമായിരുന്നു.
പര്‍പ്പിള്‍ ക്യാപിനായി ഫാഫ് ഡുപ്ലെസി, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഡെവണ്‍ കോണ്‍വെ, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം. എന്നാല്‍ ഓറഞ്ച് ക്യാപ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഗില്‍ ഉറപ്പിച്ചു കഴിഞ്ഞു.
സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടിക
താരം | മത്സരം | റണ്‍സ് | |
1 | ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത്) | 16 | 851 |
2 | ഫാഫ് ഡു പ്ലെസിസ് (ബാംഗ്ലൂര്‍) | 14 | 730 |
3 | വിരാട് കോഹ്ലി (ബാംഗ്ലൂര്‍) | 14 | 639 |
4 | യശസ്വി ജയ്സ്വാള്‍ (രാജസ്ഥാന്‍) | 14 | 625 |
5 | ഡവണ്‍ കോണ്‍വെ (ചെന്നൈ) | 15 | 625 |
6 | സൂര്യകുമാര്‍ യാദവ് (മുംബൈ) | 16 | 605 |
7 | റുതുരാജ് ഗെയ്ക്വാദ് (ചെന്നൈ) | 15 | 564 |
8 | ഡേവിഡ് വാര്‍ണര്‍ (ഡല്‍ഹി) | 14 | 516 |
9 | റിങ്കു സിങ് (കൊല്‍ക്കത്ത) | 14 | 474 |
10 | ഇഷാന്‍ കിഷന്‍ (മുംബൈ) | 15 | 454 |
പക്ഷെ പര്‍പ്പിള്‍ ക്യാപിനായി ഗുജറാത്ത് ടൈറ്റന്‍സിനുള്ളില്‍ തന്നെ ഒരു തമ്മിലടി നടക്കുന്നുണ്ട്. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, മോഹിത് ശര്‍മ എന്നിവര്‍ തമ്മിലാണ് പര്‍പ്പിള്‍ ക്യാപിനായി കടുത്ത മത്സരം നടക്കുന്നത്. പിയുഷ് ചൗള, തുഷാര്‍ ദേശ്പാണ്ഡെ, യുസുവേന്ദ്ര ചഹല്‍ എന്നിവരും സീസണില്‍ പന്തുകൊണ്ട് മികവ് പുലര്‍ത്തി.
സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടിക
താരം | മത്സരം | വിക്കറ്റ് | |
1 | മുഹമ്മദ് ഷമി (ഗുജറാത്ത്) | 16 | 28 |
2 | റാഷിദ് ഖാന്‍ (ഗുജറാത്ത്) | 16 | 27 |
3 | മോഹിത് ശര്‍മ (ഗുജറാത്ത്) | 13 | 24 |
4 | പിയൂഷ് ചൗള (മുംബൈ) | 16 | 22 |
5 | യുസുവേന്ദ്ര ചഹല്‍ (രാജസ്ഥാന്‍) | 14 | 21 |
6 | തുഷാര്‍ ദേശ്പാണ്ഡെ (ചെന്നൈ) | 15 | 21 |
7 | വരുണ്‍ ചക്രവര്‍ത്തി (കൊല്‍ക്കത്ത) | 14 | 20 |
8 | രവീന്ദ്ര ജഡേജ (ചെന്നൈ) | 15 | 19 |
9 | മുഹമ്മദ് സിറാജ് (ബാംഗ്ലൂര്‍) | 14 | 19 |
10 | പതീഷ പതിരാന (ചെന്നൈ) | 11 | 17 |
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.