/indian-express-malayalam/media/media_files/uploads/2023/05/Stadium.jpeg)
അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നിന്നുള്ള ദൃശ്യം. എക്സ്പ്രസ് ഫൊട്ടോ
IPL 2023 Final, Chennai Super Kings vs Gujarat Titans Live Score Updates: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സ് - ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ഇന്ന് നടക്കും. കനത്ത മഴ രാത്രി 11 മണി പിന്നിട്ടിട്ടും ശമിക്കാത്ത സാഹചര്യത്തിലാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മത്സരം മാറ്റാനുള്ള തീരുമാനമുണ്ടായത്.
പ്രിവ്യു
ക്വാളിഫയര്‍ ഒന്നില്‍ ചെന്നൈയോടെ പരാജയപ്പെട്ട ഗുജറാത്തല്ല ഫൈനലില്‍ എത്തുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്തരായ മുംബൈയെ ആധികാരികമായി കീഴടക്കി കരുത്താര്‍ജിച്ചാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ധോണിപ്പടയുടെ മുന്നിലേക്ക് എത്തുന്നത്. ഗുജറാത്തിന്റെ ഓള്‍ റൗണ്ട് മികവും ധോണിയുടെ നായക മികവും തമ്മിലുള്ള പോരാട്ടമാകും ഈ വര്‍ഷത്തെ കലാശപ്പോരെന്ന് തീര്‍ച്ച.
പരിമിതമായ താരങ്ങളെ ഉപയോഗിച്ച് ഏറ്റവും മികച്ച ഫലമുണ്ടാക്കുന്ന നായകനാണ് ധോണി. ഇത്തവണ ഡെവോണ്‍ കോണ്‍വ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദൂബെ, മതീഷ പതിരാന, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ് ടീമില്‍ സ്ഥിരതയോടെ കളിക്കുന്നത്. മറ്റുള്ളവരെല്ലാം അവസരത്തിനൊത്ത് കുറച്ച് മത്സരങ്ങളില്‍ തിളങ്ങിയവരാണ്. ധോണിയുടെ തന്ത്രങ്ങളുടെ മൂര്‍ച്ചയിലാണ് ചെന്നൈ ഫൈനലില്‍ എത്തിയത്.
പവര്‍പ്ലെയില്‍ ദിപക് ചഹറും തുഷാര്‍ ദേശ്പാണ്ഡയും, മധ്യ ഓവറുകളില്‍ രവീന്ദ്ര ജഡേജയും മൊയീന്‍ അലിയും, ഡെത്ത് ഓവറുകളില്‍ മതീഷ പതിരാനയുമായിരിക്കും ചെന്നൈക്കായി പന്തെറിയും. നിര്‍ണായക മത്സരത്തില്‍ എതിര്‍ ടീമിനെ കടന്നാക്രമിക്കുന്ന ചെന്നൈ സ്റ്റൈല്‍ ഇന്നും ആവര്‍ത്തിച്ചാല്‍ ഗുജറാത്തിന് കാര്യങ്ങള്‍ കഠിനമാകുമെന്നതില്‍ തര്‍ക്കമില്ല.
സീസണിലെ ഏറ്റവും അപകടകാരികളായ ബോളിങ് നിരയാണ് ഗുജറാത്തിന്റേത്. വിക്കറ്റ് വേട്ടക്കാരുടെ പോരാട്ടത്തില്‍ ടീമിനുള്ളില്‍ തന്നെ കടുത്ത മത്സരമാണ് നടക്കുന്നത്. മുഹമ്മദ് ഷമി (28 വിക്കറ്റ്), റാഷിദ് ഖാന്‍ (27 വിക്കറ്റ്), മോഹിത് ശര്‍മ (24 വിക്കറ്റ്) എന്നിവരാണ് ഹാര്‍ദിക്കിന്റെ വജ്രായുധങ്ങള്‍. നൂര്‍ അഹമ്മദും ജോഷ്വാ ലിറ്റിലും ഹാര്‍ദിക്കും കൂടി ചേരുമ്പോള്‍ ഗുജറാത്തിന്റെ ബോളിങ് നിര പൂര്‍ണമാകുന്നു.
ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് മികവിലായിരുന്നു മുംബൈ വീണത്. സീസണില്‍ നാല് സെഞ്ചുറി ഉള്‍പ്പടെ ഇതുവരെ 851 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. അതുകൊണ്ട് തന്നെ ഗുജറാത്തിന് കിരീടം നിലനിര്‍ത്തണമെങ്കില്‍ ക്വാളിഫയര്‍ രണ്ടിലെ പ്രകടനം ഗില്‍ ആവര്‍ത്തിക്കണം. ഗില്ലില്‍ ഒതുങ്ങുന്നതല്ല ഗുജറാത്തിന്റെ ബാറ്റിങ് നിര.
വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാട്ടിയ, റാഷിദ് ഖാന്‍ വരെ നീളുന്നു ഗുജറാത്തിന്റെ ബാറ്റര്‍മാരുടെ പട്ടിക. അതുകൊണ്ട് തന്നെ ഗില്ലിനെ വീഴ്ത്തിയതുകൊണ്ട് മാത്രം ചെന്നൈക്ക് എളുപ്പമാകില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.