IPL covid scare,IPL 2022,Covid Scare in IPL 2022,Delhi Capitel players Under Quarantine: മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരം. ഇന്ന് രാവിലെ നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് ഒരു താരത്തിന് രോഗം സ്ഥിരീകരിച്ചത്. നേരിയ പനിയും തലവേദനയുമുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഒരു വിദേശ താരമാണിതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രം അടുത്ത മത്സരത്തിനായി ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പൂനയിലേക്ക് തിരിക്കാവു എന്നാണ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ (ബിസിസിഐ) നിര്‍ദേശം. ബുധനാഴ്ച പഞ്ചാബ് കിങ്സുമായാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.
ആര്‍ടിപിസിആര്‍ പരിശോധനയിലും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ഡല്‍ഹി ക്യാമ്പില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കേസായിരിക്കും ഇത്. വെള്ളിയാഴ്ച ടീം ഫിസിയോ പാട്രിക്ക് ഫാര്‍ഹാര്‍ട്ടിനും മറ്റൊരു സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും നിലവില്‍ ഐസൊലേഷനിലാണ്.
വൈറസ് പടരാതെ നോക്കുക എന്നതാണ് ബിസിസിഐക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ശനിയാഴ്ച നടന്ന ബാംഗ്ലൂര്‍-ഡല്‍ഹി മത്സരത്തില്‍ താരങ്ങള്‍ ഹസ്തദാനം ചെയ്യരുതെന്ന് ബിസിസിഐ നിര്‍ദേശിച്ചിരുന്നു. മത്സരശേഷം താരങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും ടീമിലെ മറ്റ് സ്റ്റാഫംഗങ്ങള്‍ മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
Also Read: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഏറ്റവും യോഗ്യത അവനാണ്: ഹര്‍ഭജന്‍