IPL 2022, SRH vs RCB: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 193 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 50 പന്തിൽ നിന്ന് പുറത്താകാതെ 73 റൺസെടുത്ത ഫാഫ് ഡു പ്ലെസിസ് ആണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്കോറർ.
ടോസ് നേടിയ ബാറ്റിങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ഓവറിൽ തന്നെ കനത്ത പ്രഹരമാണ് ലഭിച്ചത്. സുചിത് എറിഞ്ഞ ആദ്യ പന്തിൽ താനെ കെയ്ൻ വില്യംസണിന് ക്യാച്ച് നൽകി വിരാട് കോഹ്ലി ഗോൾഡൻ ഡക്കായി മടങ്ങി. പിന്നീട് എത്തിയ രജത് പതിദർ നായകന് മികച്ച പിന്തുണ നൽകി.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. 38 പന്തിൽ 48 റൺസ് നേടിയ പതിദർ സുചിതിന്റെ പന്തിൽ രാഹുൽ ത്രിപാഠിക്ക് ക്യാച് നൽകി മടങ്ങുകയായിരുന്നു. പിന്നീടെത്തിയ മാക്സ്വെല്ലും (24 പന്തിൽ 33 റൺസ് നേടി) മികച്ച പിന്തുണ നൽകിയതോടെ ബാംഗ്ലൂർ ഭേദപ്പെട്ട സ്കോറിലേക്ക് എത്തി. എന്നാൽ മാക്സ്വെല്ലിന് പുറകെ എത്തിയ കാർത്തിക് തന്റെ റോൾ ഗംഭീരമാക്കി എട്ട് പന്തിൽ നിന്ന് 30 റൺസ് നേടിയ കാർത്തിക് ടീമിനെ 192 എന്ന മികച്ച ടോട്ടലിലേക്ക് എത്തിച്ചു.
ഹൈദരാബാദിനായി സുചിത് രണ്ട് വിക്കറ്റും കാർത്തിക് ത്യാഗി ഓരോ വിക്കറ്റും നേടി.
11 കളികളിൽ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബാംഗ്ലൂരിനും 10 കളികളിൽ നിന്ന് 10 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ഹൈദരാബാദിനും പ്ലേഓഫ് സാധ്യതകൾ സജീവമായി നിലനിർത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്.
സൺറൈസേഴ്സ് ഹൈദരാബാദ് ഇലവൻ: അഭിഷേക് ശർമ, കെയ്ൻ വില്യംസൺ(ക്യാപ്റ്റൻ), രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ, ശശാങ്ക് സിംഗ്, ജഗദീശ സുചിത്, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ഉമ്രാൻ മാലിക്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇലവൻ: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), രജത് പതിദാർ, ഗ്ലെൻ മാക്സ് വെൽ, മഹിപാൽ ലോംറോർ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്