scorecardresearch
Latest News

IPL 2022 RCB vs SRH: രണ്ടക്കം കടക്കാതെ ഒന്‍പത് പേര്‍; കോഹ്ലി വീണ്ടും പൂജ്യന്‍; ബാഗ്ലൂര്‍ 68 ന് പുറത്ത്

മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍ക്കൊ യാന്‍സണും ടി നടരാജനുമാണ് ഹൈദരാബാദിനായി തിളങ്ങിയത്

IPL 2022 RCB vs SRH: രണ്ടക്കം കടക്കാതെ ഒന്‍പത് പേര്‍; കോഹ്ലി വീണ്ടും പൂജ്യന്‍; ബാഗ്ലൂര്‍ 68 ന് പുറത്ത്

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 68 റണ്‍സിന് എല്ലാവരും പുറത്തായി. 15 റണ്‍സെടുത്ത സുയാഷ് പ്രഭുദേശായിയാണ് ടോപ് സ്കോറര്‍. രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍ക്കൊ യാന്‍സണും ടി നടരാജനുമാണ് ബാംഗ്ലൂര്‍ നിരയെ തകര്‍ത്തത്.

യാന്‍സണ്‍ എറിഞ്ഞ രണ്ടാം ഓവര്‍ മുതലായിരുന്നു ബാംഗ്ലൂരിന്റെ തകര്‍ച്ചയ്ക്ക് തുടക്കം. രണ്ടാം പന്തില്‍ ഫാഫ് ഡുപ്ലസിയെ (5) നിഷ്ഭ്രമനക്കി ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. അടുത്ത പന്തില്‍ വിരാട് കോഹ്ലി സെക്കന്റ് സ്ലിപ്പിലേക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോഹ്ലി പൂജ്യനായി മടങ്ങി. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യം. ഓവറിന്റെ അവസാന പന്തില്‍ അനുജ് റാവത്തും കോഹ്ലിയുടെ വഴി തിരഞ്ഞെടുത്തു. ബാംഗ്ലൂര്‍ 8-3.

സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്വെല്‍ രക്ഷകനാകുമെന്ന് പ്രതീക്ഷിച്ച ബാംഗ്ലൂര്‍ ആരാധകര്‍ക്ക് തെറ്റി. നടരാജന്റെ പന്തില്‍ കെയിന്‍ വില്യംസണിന്റെ ഉജ്വല ക്യാച്ച്. 12 റണ്‍സുമായി മാക്സ്വല്ലും പവലിയനിലേക്ക്. 15 റണ്‍സെടുത്ത സുയാഷിനെ സുച്ചിത്തും പറഞ്ഞയച്ചു. നിക്കോളാസ് പൂരാന്റെ മനോഹരമായ സ്റ്റമ്പിങ്ങായിരുന്നു വിക്കറ്റിന്റെ ഹൈലൈറ്റ് തന്നെ. ഏഴാമനായി എത്തിയ ദിനേശ് കാര്‍ത്തിക്കും പൂജ്യന്‍. സീസണില്‍ ആദ്യമായാണ് കാര്‍ത്തിക്ക് പരാജയപ്പെട്ടത്.

ഷെഹബാസ് അഹമ്മദിനെ (7) പൂരാന്റെ കൈകളില്‍ ഉമ്രാന്‍ മാലിക്കിന്റെ വേഗത നിറഞ്ഞ പന്തെത്തിച്ചു. ഹര്‍ഷല്‍ പട്ടേല്‍ (4), വനിന്ദു ഹസരങ്ക (8) എന്നിവരെ ബൗള്‍ഡാക്കി നടരാജന്‍ പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ രണ്ടാമതെത്തി. രണ്ട് റണ്‍സ് മാത്രമെടുത്ത മുഹമ്മദ് സിറാജിന്റെ വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ നേടിയതോടെ ബാംഗ്ലൂരിന്റെ പോരാട്ടം 68 ല്‍ അവസാനിച്ചു.

Also Read: IPL 2022 RCB vs SRH: രണ്ടക്കം കടക്കാതെ ഒന്‍പത് പേര്‍; കോഹ്ലി വീണ്ടും പൂജ്യന്‍; ബാഗ്ലൂര്‍ 68 ന് പുറത്ത്

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2022 royal challengers bangalore vs sunrisers hyderabad score updates