scorecardresearch

Latest News

IPL 2022, RCB vs CSK: ബാംഗ്ലൂരിനായി ലാംറോര്‍ തിളങ്ങി; ചെന്നൈയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം

അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക്ക് നടത്തിയ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ 170 കടത്തിയത്

IPL 2022, CSK vs RCB
Photo: Facebook/IPL

മുംബൈ. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 174 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 173 റണ്‍സെടുത്തത്. 27 പന്തില്‍ 42 റണ്‍സെടുത്ത മഹിപാല്‍ ലാംറോറാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. ചെന്നൈയ്ക്കായി മഹേഷ് തീക്ഷണ മൂന്ന് വിക്കറ്റ് നേടി.

വിരാട് കോഹ്ലിയും നായകന്‍ ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍പ്ലെയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 57 റണ്‍സ് ചേര്‍ത്തു. 22 പന്തില്‍ 38 റണ്‍സെടുത്ത ഡുപ്ലെസിയെ മടക്കി മൊയീന്‍ അലിയാണ് ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മൂന്നാമനായി എത്തിയ ഗ്ലെന്‍ മാക്സ്വെല്‍ (3) റണ്ണൗട്ടായത് ബാംഗ്ലൂരിന് തിരിച്ചടിയായി.

മികച്ച തുടക്കം ലഭിച്ചതിന് ശേഷം സ്കോറിങ്ങിന് വേഗം കൂട്ടാനാകാത്ത വിരാട് കോഹ്ലിയുടെ ഇന്നിങ്സ് ഒരിക്കല്‍കൂടി പ്രകടമായി. 33 പന്തില്‍ 30 റണ്‍സെടുത്ത കോഹ്ലി മൊയിന്‍ അലിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പന്ത് വിലയിരുത്തുന്നതില്‍ കോഹ്ലിക്ക് പിഴച്ചതാണ് പുറത്താകലിലേക്ക് നയിച്ചത്.

രജത്ത് പട്ടിധാര്‍ – ലാംറോര്‍ കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ 79-3 എന്ന നിലയില്‍ നിന്ന് കരകയറ്റിയത്. നാലാം വിക്കറ്റില്‍ 43 റണ്‍സ് ഇരുവരും നേടി. 15 പന്തിന്‍ 21 റണ്‍സെടുത്ത പട്ടിധാര്‍ മടങ്ങിയെങ്കിലും ലാംറോര്‍ സ്കോറിങ്ങിന് വേഗം കൂട്ടുന്നത് തുടര്‍ന്നു. മൂന്ന് ഫോറും രണ്ട് സിക്സുമടങ്ങിയതായിരുന്നു ലാംറോറിന്റെ ഇന്നിങ്സ്.

ലാംറോര്‍, വനിന്ദു ഹസരങ്ക (0), ഷഹബാസ് അഹമ്മദ് (1) എന്നിവരെ ഒരു ഓവറില്‍ മടക്കി തീക്ഷണ ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. എങ്കിലും പ്രെട്ടോറിയസ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സടക്കം 16 റണ്‍സ് കാര്‍ത്തിക്ക് നേടിയ് 170 കടക്കാന്‍ ബാംഗ്ലൂരിനെ സഹായിച്ചു.

Also Read: വൃദ്ധിമാൻ സാഹയെ ഭീണിപ്പെടുത്തിയ സംഭവം; മാധ്യമപ്രവർത്തകൻ ബോറിയ മജൂംദാറിന് വിലക്ക്

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2022 royal challengers bangalore vs chennai super kings score updates