ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഇഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് വച്ചാണ് മത്സരം. എലിമിനേറ്ററില്‍ വിജയിക്കുന്നവര്‍ക്ക് ക്വാളിഫയര്‍ രണ്ടിലേക്ക് പ്രവേശിക്കും. ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സായിരിക്കും എതിരാളികള്‍.
തങ്ങളുടെ കന്നി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ലഖ്നൗ പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ ഒന്‍പത് ജയവുമായി മൂന്നാം സ്ഥാനത്തെത്തി. രാജസ്ഥാനും ലഖ്നൗവിനും 18 പോയിന്റ് വീതമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യം സഞ്ജു സാംസണിന്റെ ടീമിനെ തുണച്ചു. മറുവശത്ത് ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് കളികള്‍ ജയിച്ചെങ്കിലും പ്ലെ ഓഫീലേക്ക് കടക്കാന്‍ മുംബൈയുടെ സഹായം വേണ്ടി വന്നു. നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹിയെ മുംബൈ പരാജയപ്പെടുത്തിയതാണ് ബാംഗ്ലൂരിന് സഹായകരമായത്. ഇതോടെ പട്ടികയില്‍ നാലാം സ്ഥാനമുറപ്പിക്കാന്‍ ബാംഗ്ലൂരിന് സാധിച്ചു. ഡല്‍ഹി പ്ലെ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.
Where will the LSG vs RCB IPL 2022 match be played? എവിടെ വച്ചാണ് ബാംഗ്ലൂര്‍-ലഖ്നൗ മത്സരം നടക്കുന്നത്?
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് വച്ചാണ് മത്സരം.
What time will the LSG vs RCB IPL 2022 match begin? എപ്പോഴാണ് ബാംഗ്ലൂര്‍-ലഖ്നൗ മത്സരം ആരംഭിക്കുന്നത്?
ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് മത്സരം ആരംഭിക്കും.
Which TV channels will broadcast the LSG vs RCB IPL 2022 match? ബാംഗ്ലൂര്‍-ലഖ്നൗ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?
ബാംഗ്ലൂര്‍-ലഖ്നൗ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സില്‍ ലഭ്യമാണ്.
Where to follow live streaming of the LSG vs RCB IPL 2022 match? ബാംഗ്ലൂര്‍-ലഖ്നൗ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ബാംഗ്ലൂര്‍-ലഖ്നൗ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കാണാവുന്നതാണ്.
Also Read: IPL 2022, GT vs RR: രാജസ്ഥാന്റെ കില്ലറായി മില്ലര്‍; ഗുജറാത്ത് ഫൈനലില്‍