IPL 2022 RCB vs CSK: മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ബാറ്റിങ്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങൾ ഇല്ലാതെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിറങ്ങുന്നത്. അതേസമയം ചെന്നൈ നിരയിൽ സാന്റനറിന് പകരം മൊയീൻ അലി അവസാന ഇലവനിൽ ഇടം നേടി.
ഒമ്പത് മത്സരങ്ങളിൽ മൂന്ന് ജയവും ആറ് തോൽവിയുമായി പോയിന്റ് പട്ടികയിൽ ഒമ്പതാമതുള്ള ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ഇന്നത്തെ തോൽവി ചെന്നൈയുടെ പ്ലേഓഫ് സാധ്യതകൾ തുലാസിലാക്കിയേക്കും.
അതേസമയം സീസണിൽ മികച്ച തുടക്കം ലഭിച്ച ബാംഗ്ലൂരിനെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോൽവി വേദനിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെന്നൈയ്ക്ക് എതിരെ ജയത്തിൽ കുറഞ്ഞതൊന്നും ബാംഗ്ലൂർ പ്രതീക്ഷിക്കുന്നുണ്ടാവില്ല.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോഹ്ലി, രജത് പതിദാർ, ഗ്ലെൻ മാക്സ്വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), മഹിപാൽ ലോംറോർ, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്.
ചെന്നൈ സൂപ്പർ കിംഗ്സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, മൊയിൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, എംഎസ് ധോണി (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ പ്രിട്ടോറിയസ്, സിമർജീത് സിംഗ്, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ.
Also Read: തിരിച്ചടികളില് കോഹ്ലി ചെയ്യേണ്ടത് എന്ത്? എബി ഡീവില്ലിയേഴ്സ് പറയുന്നു