മുംബൈ: രാജസ്ഥാന് റോയല്‍സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് 166 റണ്‍സ് വിജയലക്ഷ്യം. ഷിമ്രോണ്‍ ഹൈയ്റ്റ്മയറുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. 28 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിന് ഹെയ്റ്റ്മയറിന് മികച്ച പിന്തുണ നല്കി. ലഖ്നൗവിനായി കൃഷ്ണപ്പ ഗൗതവും ജേസണ്‍ ഹോള്‍റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിതം രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോപ് ഓര്‍ഡറിനെ അമിതമായി ആശ്രയിക്കുന്ന രാജസ്ഥാന് റോയല്‍സിനെ ലഖ്നൗവിന് മുന്നില്‍ പരീക്ഷണം നേരിടേണ്ടി വന്നു. ദേവദത്ത് പടിക്കല്‍ (29), ജോസ് ബട്ലര് (13), സഞ്ജു സാംസണ് (13) എന്നിവര്‍ പ്രതീക്ഷിക്കൊത്തുയരാതെ പോയത് മത്സരത്തിന്റെ നിര്‍ണായ ഘട്ടത്തില്‍ രാജസ്ഥാന് തിരിച്ചടിയായി. തന്റെ ആദ്യ പന്തില്‍ തന്നെ ബട്ലറെ പുറത്താക്കി ആവേശ് ഖാനാണ് ആദ്യ വിക്കറ്റ് ലഖ്നൗവിന് സമ്മാനിച്ചത്.
പിന്നീടെത്തിയ സഞ്ജു സാംസണിനും ദേവദത്തിനും സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല. സഞ്ജുവിനെ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ദേവഗത്തിനേയും വാന്‍ ഡെര്‍ ഡ്യൂസണേയും ഒരോവറില്‍ പുറത്താക്കി കൃഷ്ണപ്പ ഗൗതം രാജസ്ഥാന് ഇരട്ട പ്രഹരം നല്‍കുകയായിരുന്നു. എന്നാല്‍ ഹെയ്റ്റ്മയറും അശ്വിനും ചേര്‍ന്ന് രാജസ്ഥാനെ കരകയറ്റി.
ഹെയ്റ്റ്മയര്‍ താളം കണ്ടെത്താന്‍ താമസിച്ചതോടെ അശ്വിന് ആക്രമണം ഏറ്റെടുക്കുകയായിരുന്നു. ഗൗതത്തിന്റെ അവസാന ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തി അശ്വിന് സ്കോറിങ്ങ് വേഗത്തിലാക്കി. പിന്നീട് ഹെയ്റ്റ്മയര്‍ കളം പിടിക്കുകയായിരുന്നു. ഹോള്‍ഡറും ആവേശ് ഖാനും താരത്തിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. 36 പന്തിലാണ് ഹെയ്റ്റ്മയര്‍ 59 റണ്‍സെടുത്തത്. ഒരു ഫോറും ആറ് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
Also Read: IPL 2022 DC vs KKR: പന്തു കൊണ്ടും ഡല്‍ഹിയുടെ വിളയാട്ടം; കൊല്‍ക്കത്തക്കെതിരെ കൂറ്റന്‍ ജയം