IPL 2022, DC vs PBKS: നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്സിന് 160 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. 48 പന്തില്‍ 63 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റണ് മൂന്ന് വിക്കറ്റ് നേടി.
ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെ മടക്കി ലിവിങ്സ്റ്റണ് പഞ്ചാബിന് സ്വപ്ന തുല്യമായ തുടക്കമാണ് നല്‍കിയത്. വാര്‍ണര്‍ മടങ്ങിയെങ്കിലും സര്‍ഫറാസ് ഖാന് തകര്‍ത്തടിച്ചു. 16 പന്തില്‍ 32 റണ്‍സെടുത്ത സര്‍ഫറാസിനെ അര്‍ഷദീപാണ് മടക്കിയത്. പിന്നീട് ലളിത് യാദവിനെ കൂട്ടുപിടിച്ച് മിച്ചല്‍ മാര്‍ഷ് ഇന്നിങ്സിന് അടിത്തറ പാകുകയായിരുന്നു.
ഇരുവരും മൂന്നാം വിക്കറ്റില്‍ 47 റണ്‍സാണ് ചേര്‍ത്തത്. കൂട്ടുകെട്ട് തകര്‍ത്തതും അര്‍ഷദീപ് തന്നെ. എന്നാല്‍ പിന്നീടെത്തിയ ഡല്‍ഹി ബാറ്റര്‍മാരാരും ക്രീസില്‍ നിലയുറപ്പിച്ചില്ല. റിഷഭ് പന്ത് (7), റോവ്മാന്‍ പവല്‍ (2), ശാര്‍ദൂല്‍ താക്കൂര്‍ (3) എന്നിവര്‍ അതിവേഗം മടങ്ങി. നാല് ഫോറും മൂന്ന് സിക്സുമടക്കമാണ് മാര്‍ഷ് 68 റണ്‍സെടുത്തത്.
Also Read: ‘എനിക്ക് സച്ചിന്റെ ഓട്ടോഗ്രാഫ് വേണമായിരുന്നു, പക്ഷെ അന്നത് ചോദിക്കാതിരുന്നു’