IPL 2022, PBKS vs SRH Score Updates: മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി.
ഹൈദരാബാദിന് വേണ്ടി ഓപ്പണർമാരായ അഭിഷേക ശർമ 31 റൺസും കാപ്റ്റൻ കെയിൻ വില്യംസൺ മൂന്ന് റൺസും നേടി. രാഹുൽ ത്രിപാഠി 22 പന്തിൽ നിന്ന് 34 റൺസും എയ്ഡൻ മാർക്രം പുറത്താകാതെ 27 പന്തിൽ നിന്ന് 41 റൺസും നിക്കോളാസ് പൂരൻ പുറത്താകാതെ 30 പന്തിൽ നിന്ന് 35 റൺസും നേടി.
പഞ്ചാബിന് വേണ്ടി രാഹുൽ ചഹർ രണ്ട് വിക്കറ്റും റബാദ ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 151 റൺസ് നേടി പുറത്തായി.
പഞ്ചാബിന് വേണ്ടി ലയാം ലിവിങ്സ്റ്റൺ അർദ്ധ സെഞ്ചുറി നേടി. 33 പന്തിൽ നിന്ന് ലിവിങ്സ്റ്റൺ അഞ്ച് ഫോറും നാല് സിക്സും അടക്കം 60 റൺസ് നേടി.
ഓപ്പണർമാരായ ശിഖർ ധവാൻ എട്ട് റൺസും പ്രഭ്സിമ്രാൻ സിങ് 14 റൺസും നേടി പുറത്തായി. ജോണി ബെയർസ്റ്റോ-12, ജിതേഷ് ശർമ-11, ഷാരൂഖ് ഖാൻ-26, ഒഡേയ്ൻ സ്മിത്ത്-13 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്. അവസാന ഓർഡറുകളിൽ ഇറങ്ങിയ കാസിഗോ റബാദ, രാഹുൽ ചാഹർ, വൈഭവ് അറോറ, അർഷദീപ് സിങ് എന്നിവർ റണ്ണൊന്നും നേടിയില്ല.
ഹൈദരാബാദിന് വേണ്ടി ഉമ്രാൻ മാലിക് നാല് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടി നടരാജനും ജഗദീശ സുചിത്തും ഓരോ വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിനെതിരെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരകുന്നു. പരുക്കേറ്റ ക്യാപ്റ്റൻ മായങ്ക് അഗർവാളിന് പകരം ശിഖർ ധവാനാണ് പഞ്ചാബ് കിങ്സിനെ നയിക്കുന്നത്. മറുവശത്ത് കഴിഞ്ഞ ടീമിൽ മാറ്റങ്ങൾ ഇല്ലാതെയാണ് കെയിൻ വില്യംസണും സംഘവും ഇറങ്ങുന്നത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളും ജയിച്ച സൺറൈസേഴ്സ് ഇന്നത്തെ മത്സരവും ജയിക്കാൻ ഉറച്ചാവും ഇറങ്ങുന്നത്. ആറ് പോയിന്റുകൾ വീതമുള്ള ഇരുവരിൽ ആര് ജയിച്ചാലും ആദ്യ നാലിൽ എത്തും.
പഞ്ചാബ് കിംഗ്സ് പ്ലെയിങ് ഇലവൻ: ശിഖർ ധവാൻ(ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രാൻ സിംഗ്, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, ഒഡിയൻ സ്മിത്ത്, കാഗിസോ റബാഡ, രാഹുൽ ചാഹർ, വൈഭവ് അറോറ, അർഷ്ദീപ് സിംഗ്
സാൻറൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവൻ: അഭിഷേക് ശർമ്മ, കെയ്ൻ വില്യംസൺ(ക്യാപ്റ്റൻ), രാഹുൽ ത്രിപാഠി, ഐഡൻ മാർക്രം, നിക്കോളാസ് പൂരൻ, ശശാങ്ക് സിംഗ്, ജഗദീശ സുചിത്, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസെൻ, ഉമ്രാൻ മാലിക്, ടി നടരാജൻ