IPL 2022, PBKS vs LSG Score Updates: മുംബൈ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റസിനെതിരെ പഞ്ചാബ് കിങ്സിന് 154 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റൺ ഡീ കോക്കും 34 റണ്‍സെടുത്ത ദീപക് ഹൂഡയുമാണ് ലക്നൗവിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് ആദ്യം തന്നെ തിരിച്ചടിയായിരുന്നു.മൂന്നാം ഓവറിൽ തന്നെ മികച്ച ഫോമിലുള്ള നായകൻ കെഎൽ രാഹുൽ (6) മടങ്ങി. പിന്നീടെത്തിയ ഹൂഡയോടൊപ്പം ചേർന്ന് ക്വിന്റൺ ഡി കോക്ക് പൊരുതി.മൂന്നാം വിക്കറ്റിൽ 85 റൺസ് ചേർത്ത് അർദ്ധ സെഞ്ചുറിക്ക് അരികെ ഡി കോക്ക് (46) വീണു. സന്ദീപ് ശര്മയ്ക്കയിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറിൽ ഹൂഡയും റൺഔട്ടായി. പിന്നാലെ കണ്ടത് ലക്നൗ ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു.
ക്രുനാല്‍ പാണ്ഡ്യ(7), ആയുഷ് ബദോനി(4), സ്റ്റോയ്നിസ് എന്നിവർ രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ ഹോള്‍ഡറും(11), ദുഷ്മന്ത് ചമീരയും(17) മൊഹ്സിന്‍ ഖാനും(13*) ചെറിയ സ്കോറുകളിൽ ഒതുങ്ങി. അപ്പോഴേക്കും ടീം സ്കോർ 150 കടന്നിരുന്നു.
പഞ്ചാബിനായി റബാഡ നാലോവറില്‍ 38 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍ നാലോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ സന്ദീപ് ശര്‍മയും മികച്ചു നിന്നു.
ലഖ്നൗ സൂപ്പർ ജയന്റ്സ് (പ്ലേയിംഗ് ഇലവൻ): ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (ക്യാപ്റ്റൻ), മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബഡോണി, ക്രുണാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, രവി ബിഷ്ണോയ്, ആവേശ് ഖാൻ
പഞ്ചാബ് കിംഗ്സ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ഭാനുക രാജപക്സെ, ജോണി ബെയർസ്റ്റോ, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ(വിക്കറ്റ് കീപ്പർ), ഋഷി ധവാൻ, കാഗിസോ റബാഡ, രാഹുൽ ചാഹർ, സന്ദീപ് ശർമ, അർഷ്ദീപ് സിംഗ്
Also Read: IPL 2022, DC vs KKR Score Updates: കൊൽക്കത്തക്കെതിരെ ഡൽഹിക്ക് നാല് വിക്കറ്റ് ജയം