scorecardresearch

IPL 2022: ടൂര്‍ണമെന്റിന്റെ താരമായി ജോസ് ബട്ലര്‍; മറ്റ് അവാര്‍ഡുകള്‍ ഇങ്ങനെ

നാല് സെഞ്ചുറികളടക്കം 863 റണ്‍സാണ് ജോസ് ബട്ലര്‍ സീസണില്‍ നേടിയത്

IPL 2022, RR vs GT
Photo: IPL

രാജസ്ഥാന്‍ റോയല്‍സിനെ ആധികാരികമായി കീഴടക്കി കന്നി ഐപിഎല്ലില്‍ കിരീടം നേടിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണെടുത്തത്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ബഹുദൂരം മുന്നിലുള്ള ജോസ് ബട്ലാറായിരുന്നു ടോപ് സ്കോറര്‍, 39.

ഗുജറാത്തിനെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു വിജയശില്‍പി. ബോളിങ്ങില്‍ നാല്‍ ഓവറില്‍ 17 റണ്‍സ് വഴങ്ങി ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെയ്റ്റ്മെയര്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്. ബാറ്റുകൊണ്ട് 34 റണ്‍സും ഹാര്‍ദിക് ടീമിന്റെ വിജയത്തിലേക്ക് സംഭാവന ചെയ്തു. 45 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.

സീസണിലെ അവാര്‍ഡുകള്‍ പരിശോധിക്കാം

കിരീട ജേതാക്കള്‍ – ഗുജറാത്ത് ടൈറ്റന്‍സ്

എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍ – ഉമ്രാന്‍ മാലിക്

സൂപ്പര്‍ സ്ട്രൈക്കര്‍ ഓഫ് ദി സീസണ്‍ – ദിനേഷ് കാര്‍ത്തിക്

ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി സീസണ്‍ – ജോസ് ബട്ലര്‍

പെര്‍ഫക്ട് ക്യാച്ച് ഓഫ് ദി സീസണ്‍ – എവിന്‍ ലൂയിസ്

പര്‍പ്പിള്‍ ക്യാപ് – യുസ്വേന്ദ്ര ചഹല്‍ (27 വിക്കറ്റുകള്‍)

ഓറഞ്ച് ക്യാപ് – ജോസ് ബട്ലര്‍ (863 റണ്‍സ്)

മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ – ജോസ് ബട്ലര്‍

സൂപ്പര്‍ സ്ട്രൈക്കര്‍ ഓഫ് ദി സീസണ്‍ – ജോസ് ബട്ലര്‍

ഫെയര്‍പ്ലെ അവാര്‍ഡ് – ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്

Also Read: IPL 2022 Final GT vs RR Score, Updates: കന്നി സീസൺ ഗംഭീരം; ഐപിഎൽ ജേതാക്കളായി ഗുജറാത്ത് ടൈറ്റൻസ്

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2022 orange cap purple cap fairplay and other award winners