scorecardresearch

IPL 2022, SRH vs MI: തകര്‍ത്തടിച്ച് ത്രിപാതി; മുംബൈക്കെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍

പ്ലെ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഹൈദരാബാദിന് ജയം അനിവാര്യമാണ്

IPL 2022, SRH vs MI: തകര്‍ത്തടിച്ച് ത്രിപാതി; മുംബൈക്കെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍
Photo: IPL

IPL 2022, SRH vs MI: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് രാഹുല്‍ ത്രിപാതി (76), പ്രിയം ഗാര്‍ഗ് (42), നിക്കോളാസ് പൂരാന്‍ (39) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്കോറുയര്‍ത്തിയത്. മുംബൈയ്ക്കായി രമണ്‍ദീപ് 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

പ്ലെ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ ഹൈദരാബാദ് തുടക്കം മുതല്‍ വമ്പന്‍ സ്കോര്‍ ലക്ഷ്യമിട്ടായിരുന്നു ബാറ്റ് വീശിയത്. അഭിഷേക് ശര്‍മ തുടക്കത്തിലെ മടങ്ങിയതിന് ശേഷം ത്രിപാതിയും ഗാര്‍ഗും ചേര്‍ന്ന് മുംബൈ ബോളിങ് നിരയെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് സ്കോറിങ് അതിവേഗമാക്കി. ബാറ്റിങ്ങിന് അത്ര അനുകൂലമല്ലാത്ത പച്ചില്‍ പോലും ബാറ്റിങ് എളുപ്പമാക്കുകയായിരുന്നു ഇരുവരും. 26 പന്തില്‍ 42 റണ്‍സെടുത്തായിരുന്നു ഗാര്‍ഗ് പുറത്തായത്. നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടു. രമണ്‍ദീപാണ് താരത്തെ മടക്കി കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീടെത്തിയ നിക്കോളാസ് പൂരാനും ബോളര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം സ്ഥാപിച്ചു. കേവലം 22 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 38 റണ്‍സാണ് പൂരാന്‍ നേടിയത്. റിലെ മെരിഡിത്തിന്റെ പന്തില്‍ മായങ്ക് മാര്‍ഖണ്ഡെയുടെ അത്യുഗ്രന്‍ ക്യാച്ചാണ് പൂരാന്റെ മടക്കത്തിന് വഴി വച്ചത്. ശേഷം, ഹൈദരാബാദ് ബാറ്റിങ് തകര്‍ച്ച നേരിട്ടു.

44 പന്തില്‍ 76 റണ്‍സെടുത്ത ത്രിപാതിയെ രമണ്‍ദീപാണ് പുറത്താക്കിയത്. ഒന്‍പത് ഫോറും മൂന്ന് സിക്സും താരം നേടി. ത്രിപാതി പുറത്തായ അതെ ഓവറില്‍ മാര്‍ക്രമും മടങ്ങി. അവസാന ഓവറുകളില്‍ കാര്യമായി റണ്‍സ് നേടാന്‍ ഹൈദരാബാദിന് കഴിഞ്ഞില്ല.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2022 mumbai indians vs sunrisers hyderabad score updates

Best of Express