മുംബൈ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. 37 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ രക്ഷകനായി എത്തിയത്. ബാംഗ്ലൂരിനായി വനിന്ദു ഹസരങ്കയും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി.
രോഹിത് ശര്‍മയും ഇഷാന് കിഷനും ചേര്‍ന്ന് മുംബൈക്ക് മികച്ച തുടക്കമായിരുന്നു നല്‍കിയത്. പവര്‍പ്ലെയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 49 റണ്‍സ് ഇരുവരും ചേര്‍ത്തു. എന്നാല്‍ പവര്‍പ്ലെയ്ക്ക് ശേഷമുള്ള ആദ്യ ഓവറില്‍ രോഹിത് ശര്‍മ ഹര്‍ഷല്‍ പട്ടേലിന്റെ സ്ലോ ബോളില്‍ കുടുങ്ങിയതോടെ തകര്‍ച്ചയ്ക്ക് തുടക്കമായി. 15 പന്തില്‍ 26 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം.
പിന്നീടെത്തിയ ഡേവാള്‍ഡ് ബ്രേവിസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹസരങ്കയാണ് രണ്ടാം വിക്കറ്റ് നേടിയത്. ഇഷാന് കിഷനേയും ഫോമിലുള്ള തിലക് വര്‍മയേയും പത്താം ഓവറില്‍ മുംബൈക്ക് നഷ്ടമായി. കീറോണ്‍ പൊള്ളാര്‍ഡിനെ പൂജ്യത്തിന് മടക്കി ഹസരങ്ക മുംബൈയെ 62-5 എന്ന നിലയിലേക്ക് എത്തിച്ചു.
നാലാമനായി എത്തിയ സൂര്യകുമാര്‍ യാദവ് രമണ്‍ദീപ് സിങ്ങുമൊത്ത് കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രമണ്‍ദീപിനെ ഹര്‍ഷല്‍ കാര്‍ത്തിക്കിന്റെ കൈകളില്‍ എത്തിച്ചു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ജയദേവ് ഉനദ്കട്ടുമായി ചേര്‍ന്ന് സൂര്യകുമാര്‍ മുംബൈയെ നയിക്കുകയായിരുന്നു. 37 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സുമടക്കമായിരുന്നു സൂര്യകുമാര്‍ 68 റണ്‍സ് നേടിയത്.
Also Read: IPL 2022 CSK vs SRH: വിസിലടിക്കാറായിട്ടില്ല! ഹൈദരാബാദിന് ആദ്യ ജയം; ചെന്നൈയ്ക്ക് നാലാം തോല്‍വി