IPL CSK vs MI: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 16 ഓവറില്‍ 97 റണ്‍സിന് പുറത്തായി. 33 പന്തില്‍ പുറത്താവാതെ 36 റണ്‍സെടുത്ത എംഎസ് ധോണിയാണ് ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് നേടിയ ഡാനിയല്‍ സാംസ്, രണ്ട് വിക്കറ്റ് വീതം നേടിയ റിലെ മെരിഡിത്ത്, കുമാര്‍ കാര്‍ത്തികേയ എന്നിവരാണ് ചെന്നൈയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്.
ഡാനിയല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ചെന്നൈയ്ക്ക് ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ (0), മൊയിന്‍ അലി (0) എന്നിവരെ നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ റോബിന് ഉത്തപ്പയെ (1) വിക്കറ്റിന് മുന്നില്‍ ബുംറയും കുടുക്കിയതോടെ 5-3 എന്ന നിലയിലേക്ക് ചെന്നൈ വീണു. പിന്നീട് വന്നവരെല്ലാം അതിവേഗം മടങ്ങുകയായിരുന്നു.
റുതുരാജ് ഗെയ്ക്വാദ് (7), അമ്പട്ടി റായുഡു (10), ശിവം ഡൂബെ (10), ബ്രാവൊ (12), സിമര്‍ജീത് സിങ് (2), എം തീക്ഷണ (0), മുകേശ് ചൗദരി (4) എന്നിവരും നിലയുറപ്പിക്കാനാകാതെ മടങ്ങി. ധോണിയുടെ ചെറുത്തു നില്പ്പിന് ചെന്നൈയെ നൂറു കടത്താന്‍ സാധിച്ചില്ല. നാല് ഫോറും രണ്ട് സിക്സുമടക്കമാണ് ധോണി 36 റണ്‍സ് നേടിയത്. മുംബൈക്കെതിരെ ചെന്നൈ രണ്ടാമത്തെ തവണയാണ് ഐപിഎല്ലില്‍ 100 ന് താഴം പുറത്താകുന്നത്.
Also Read: ‘ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ക്കൊണ്ട് അയാളെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കാനാകില്ല’