scorecardresearch
Latest News

IPL 2022, LSG vs RCB Score Updates: ലക്‌നൗവിനെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ; 18 റൺസ് ജയം

നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹേസൽവുഡ് ആണ് ബാംഗ്ലൂർ ജയം അനായാസമാക്കിയത്

IPL 2022, LSG vs RCB Score Updates: ലക്‌നൗവിനെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ; 18 റൺസ് ജയം

IPL 2022, LSG vs RCB Score Updates: ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനെ 18 റൺസിന് തോൽപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാംഗ്ലൂർ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലക്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

42 റൺസെടുത്ത കൃണാൽ പാണ്ഡ്യയാണ് ലക്‌നൗ നിരയിലെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ രാഹുൽ 30 റൺസും സ്റ്റോയ്‌നിസ് 24 റൺസും ഹോൾഡർ 16 റൺസും വീതമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല.

നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹേസൽവുഡ് ആണ് ബാംഗ്ലൂർ ജയം അനായാസമാക്കിയത്. ഹർഷാൽ പട്ടേൽ രണ്ട് വിക്കറ്റും മാക്‌സ്‌വെൽ സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. 64 പന്തിൽ നിന്ന് 96 റൺസെടുത്ത ക്യാപ്റ്റൻ ഡു പ്ലെസിസാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനെ വെള്ളം കുടിപ്പിച്ചാണ് ലക്‌നൗ സൂപ്പർ ജയന്റ്സ് ബോളർമാർ തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അനുജ് റാവത്തിനെയും വിരാട് കോഹ്‍ലിയെയും ചമീര മടക്കി. ഓവറിലെ അഞ്ചാം പന്തിൽ രാഹുലിന് ക്യാച്ച് നൽകി നാല്‌ റൺസുമായിട്ടായിരുന്നു അനുജിന്റെ മടക്കം. തൊട്ട് പിന്നാലെ എത്തിയ കോഹ്‌ലി ഹൂഡയ്ക്ക് ക്യാച്ച് നൽകി, ഗോൾഡൻ ഡക്കായി മടങ്ങുകയായിരുന്നു.

പിന്നീട് ഇതിൽ മാക്‌സ്‌വെൽ ക്യാപ്റ്റനൊപ്പം ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും പവർപ്ലേ അവസാനിക്കും മുൻപ് കൃണാൽ പാണ്ഡ്യയുടെ പന്തിൽ ഹോൾഡറിന് ക്യാച്ച് നൽകി മടങ്ങി. 11 പന്തിൽ 23 റൺസായിരുന്നു സമ്പാദ്യം. പിന്നീടെത്തിയ പ്രഭുദേശായി ഷഹബാസ് അഹമ്മദ് എന്നിവരെ കൂട്ട് പിടിച്ച് ഫാഫ് കത്തിക്കയറുകയായിരുന്നു.

ഒമ്പത് പന്തിൽ നിന്ന് പത്ത് റൺസുമായി പ്രഭുദേശായിയും 22 പന്തിൽ നിന്ന് 26 റൺസുമായി ഷഹബാസ് അഹമ്മദ് മടങ്ങിയെങ്കിലും അപ്പുറത്ത് ലക്‌നൗ ബോളർമാരെ ബൗണ്ടറികളിൽ എത്തിച്ച് ഡു പ്ലെസിസ് ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ചു. ഫിനിഷർ റോളിൽ എത്തിയ കാർത്തിക്കും എട്ട് പന്തിൽ നിന്ന് 13 റൺസുമായി പിന്തുണ നൽകി. ഒടുവിൽ അവസാന ഓവറിൽ സെഞ്ചുറിക്ക് നാല് റൺസ് അകലെ ക്യാപ്റ്റൻ പുറത്താവുകയായിരുന്നു. 11 ഫോറുകളും രണ്ടു സിക്സറുകളും അടങ്ങുന്നതായിരുന്നു ഡു പ്ലെസിസിന്റെ ഇന്നിംഗ്സ്.

ലക്‌നൗവിനായി ജേസൺ ഹോൾഡറും ദുഷ്മന്ത ചമീരയും രണ്ടു വിക്കറ്റുകൾ വീതവും കൃണാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടി.

പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലക്‌നൗ. നാലാമതാണ് ബാംഗ്ലൂർ. മികച്ച റൺറേറ്റോടെ ജയിച്ചാൽ ഒന്നാമതാകാനുള്ള അവസരവും ഇരു ടീമുകൾക്കുമുണ്ട്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അനൂജ് റാവത്ത്, വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, സുയാഷ് പ്രഭുദേശായി, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹാസിൽവുഡ്, മുഹമ്മദ് സിറാജ്

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ആയുഷ് ബഡോണി, ക്രുണാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, അവേഷ് ഖാൻ, രവി ബിഷ്‌ണോയ്

Also Read: IPL 2022: കോവിഡ് ഭീതിയിൽ ഡൽഹി ക്യാപിറ്റൽസ്; പഞ്ചാബിനെതിരായ മത്സരത്തിന്റെ വേദി മാറ്റി

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2022 lsg vs rcb score updates results highlights