മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ജയം. 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നൗ രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയം ഉറപ്പിച്ചത്. 52 പന്തില്‍ 80 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് വിജയത്തിന് അടിത്തറ പാകിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ (61), റിഷഭ് പന്ത് (39), സര്‍ഫറാസ് ഖാന് (36) എന്നിവരുടെ മികവിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയത്. ലഖ്നൗവിനായി രവി ബിഷ്ണോയി രണ്ട് വിക്കറ്റ് നേടി.
ഡല്‍ഹിക്ക് മികച്ച തുടക്കമായിരുന്നു ഡേവിഡ് വാര്‍ണര്‍-ഷാ കൂട്ടുകെട്ട് നല്‍കിയത്. അനായാസം ബൗണ്ടറികള്‍ നേടി ലഖ്നൗ ബോളര്‍മാര്‍ക്ക് മുകളില്‍ ഷാ ആധിപത്യം സ്ഥാപിച്ചു. 30 പന്തിലായിരുന്നു താരം അര്‍ധ സെഞ്ചുറി തൊട്ടത്. പിന്നീടും ആക്രമിച്ച് കളിച്ച ഷാ ക്രിഷ്ണപ്പ ഗൗതത്തിന്റെ പന്തില്‍ കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്കി മടങ്ങി. ഒന്‍പത് ഫോറും രണ്ട് സിക്സുമടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്സ്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ക്യാമ്പിലെത്തിയ വാര്‍ണര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഒന്നാം വിക്കറ്റില്‍ ഷായ്ക്കൊപ്പം കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു വാര്‍ണര്‍. ഒടുവില്‍ ഒമ്പതാം ഓവറില്‍ പുറത്തായപ്പോള്‍ 12 പന്തില്‍ നാല് റണ്‍സായിരുന്നു സമ്പാദ്യം. പിന്നാലെയെത്തിയ റോവ്മാന്‍ പവലിനേയും ബിഷ്ണോയി മടക്കിയതോടെ മികച്ച തുടക്കം കിട്ടിയ ഡല്‍ഹി 74-3 എന്ന നിലയിലേക്ക് വീണു.
പിന്നീടായിരുന്നു പന്ത്-സര്‍ഫറാസ് കൂട്ടുകെട്ട്. വിചാരിച്ച പോലെ ഇന്നിങ്സ് മുന്നോട്ട് നീക്കാന്‍ ഇരുവര്‍ക്കുമായില്ല. 17-ാം ഓവറില്‍ ആന്‍ഡ്രു ടൈക്കെതിരെ 18 റണ്‍സ് നേടാന്‍ പന്തിനായി. എന്നാല്‍ പിന്നീടുള്ള മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രമാണ് ഇരുവര്‍ക്കും നേടാനായത്. ജേസണ്‍ ഹോള്‍ഡറും ഡല്‍ഹിയുടെ മുന്‍താരം ആവേശ് ഖാനും ചേര്‍ന്ന് മികച്ച ബോളിങ് പ്രകടനമായിരുന്നു അവസാന ഓവറുകളില്‍ കാഴ്ച വച്ചത്.