മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകസ്ഥാനം മഹേന്ദ്ര സിങ് ധോണിക്ക് കൈമാറി രവീന്ദ്ര ജഡേജ. ചെന്നൈ സൂപ്പര്‍ കിങ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജഡേജയ്ക്ക് തന്റെ പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പിന്മാറ്റമെന്നാണ് ലഭിക്കുന്ന വിവരം. നായകസ്ഥാനം ധോണി ഏറ്റെടുത്തതായും ചെന്നൈ ടീം അധികൃതര്‍ അറിയിച്ചു.
സീസണില്‍ ജഡേജയ്ക്ക് കീഴില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് ചെന്നൈക്ക് നേടാനായത്. തിരിച്ചടിക്ക് പിന്നാലെയാണ് ജഡേജ സ്ഥാനം ഒഴിഞ്ഞത്. താരത്തിന് മേല്‍ അതിക സമ്മര്‍ദമുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയുടെ പ്ലെ ഓഫ് സാധ്യതകള്‍ പോലും മങ്ങലിലാണ്. ഇനി അവശേഷിക്കുന്ന ആറ് മത്സരങ്ങളും മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം അവസാന നാലില്‍ എത്താം.
പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയാണ് ചെന്നൈയുടെ നായകനായി ജഡേജയെ നിയമിച്ചത്. എന്നാല്‍ ചെന്നൈയുടേയും ജഡേജയുടേയും പ്രകടനത്തില്‍ ഇടിവ് സംഭവിക്കുകയാണ് ഉണ്ടായത്.
Also Read: IPL 2022 GT vs RCB Score Updates: ഗുജറാത്തിന് 171 റൺസ് വിജയലക്ഷ്യം