IPL 2022, GT vs MI score updates: ഐപിഎഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 178 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. ഓപ്പണിങ്ങിൽ നായകന് രോഹിത് ശര്‍മ 43(28) ഇഷാന് കിഷന് 45(29) എന്നിവരുടെയും വാലറ്റത് ടിം ഡേവിഡ് 44 (21) പ്രകടനവുമാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട്മും ബാറ്റിങ്ങിനിറങ്ങിയ മുബൈ ഇന്ത്യസിന് രോഹിതും ഇഷാൻ കിഷനും ചേർന്ന് സീസണിലെ ഏറ്റവും മികച്ച തുടക്കമാണ് നൽകിയത്. ഒരിടക്ക് സ്കോർ ഇരുനൂറിന് മുകളിൽ കടക്കുമെന്ന് കരുതിയെങ്കിലും ഇരുവരുടെയും വിക്കറ്റുകൾ വീണതോടെ സ്കോറിങ് വേഗത കുറഞ്ഞു. അവസാനം ഫിനിഷർ റോളിൽ ടിം ഡേവിഡ് തിളങ്ങിയതോടെയാണ് മുംബൈക്ക് പൊരുതാനുള്ള സ്കോർ ലഭിച്ചത്.
അതിനിടയിൽ മുംബൈ നിരയിലെ തിലക് വര്‍മ 21(16), സൂര്യകുമാര്‍ യാദവ് 13(11) കൈറണ്‍ പൊള്ളാര്‍ഡ് 1(14) എനിവർ വേഗം കൂടാരം കയറി.
ഗുജറാത്തിനായി റാഷിദ് ഖാന് നാലോവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും അല്‍സാരി ജോസഫ്, ലോക്കി ഫെര്ഗൂസന്, പ്രദീപ് സാങ്വാന് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, പ്രദീപ് സാങ്വാൻ, ലോക്കി ഫെർഗൂസൺ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ്, കീറോൺ പൊള്ളാർഡ്, ഡാനിയൽ സാംസ്, മുരുകൻ അശ്വിൻ, കുമാർ കാർത്തികേയ, ജസ്പ്രീത് ബുംറ, റിലേ മെറിഡിത്ത്