scorecardresearch

IPL 2022, DC vs SRH: വാര്‍ണര്‍-പവല്‍ പവറില്‍ ഡല്‍ഹി; ഹൈദരാബാദിന് 208 റണ്‍സ് വിജയലക്ഷ്യം

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 66 പന്തില്‍ 122 റണ്‍സ് ചേര്‍ത്തു

IPL 2022, DC vs SRH: വാര്‍ണര്‍-പവല്‍ പവറില്‍ ഡല്‍ഹി; ഹൈദരാബാദിന് 208 റണ്‍സ് വിജയലക്ഷ്യം

IPL 2022, DC vs SRH: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (92), റോവ്മാന്‍ പവല്‍ (67) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഡല്‍ഹിയെ 200 കടത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 66 പന്തില്‍ 122 റണ്‍സ് ചേര്‍ത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മന്ദീപ് സിങ്ങിനെ (0) നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ മികച്ച ബോളിങ്ങ് കണ്ട പവര്‍പ്ലെയില്‍ ഡല്‍ഹി പ്രതിരോധത്തിലായി. എന്നാല്‍ ഉമ്രാന്‍ മാലിക്കെറിഞ്ഞ നാലാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സുമടിച്ച് വാര്‍ണര്‍ ബാറ്റിങ് വിരുന്നിന് തുടക്കമിട്ടു.

എന്നാല്‍ അഞ്ചാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ (10) മടക്കി സീന്‍ അബോട്ട് ഹൈദരാബാദിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. നാലാമനായെത്തിയ നായകന്‍ റിഷഭ് പന്തും വാര്‍ണറും ചേര്‍ന്ന് സ്കോറിങ്ങിന്റെ വേഗം ചോരാതെ ഡല്‍ഹിയുടെ ഇന്നിങ്സിന് അടിത്തറപാകി. ശ്രേയസ് ഗോപാലിന്റെ ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറുമടിച്ച് ഫോമില്‍ നില്‍ക്കെയാണ് പന്ത് (26) മടങ്ങിയത്.

പിന്നീട് ബ്രാബോണ്‍ സ്റ്റേഡിയം കണ്ടത് വാര്‍ണര്‍-പവല്‍ പവര്‍ ഹിറ്റിങ്ങായിരുന്നു. ഇരുവരും അനായാസം ബൗണ്ടറികള്‍ നേടിയെന്ന് തന്നെ പറയാം. 58 പന്തില്‍ 12 ഫോറും മൂന്ന് സിക്സുമടക്കമാണ് വാര്‍ണര്‍ 92 റണ്‍സെടുത്തത്. 35 പന്തില്‍ നിന്നായിരുന്നു പവലിന്റെ 67 റണ്‍സ്. മൂന്ന് ഫോറും ആറ് സിക്സും താരം നേടി.

Also Read: പന്തിനെ ‘പന്തു’കൊണ്ട് വട്ടം കറക്കി റിക്കി പോണ്ടിങ്ങിന്റെ മകന്‍; വീഡിയോ

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ipl 2022 delhi capitals vs sunrisers hyderabad score updates