scorecardresearch

IPL 2022, CSK vs GT: ചെന്നൈയെ പിടിച്ചുകെട്ടി ഗുജറാത്ത് ബൗളർമാർ; ഏഴ് വിക്കറ്റ് ജയവുമായി ഗുജറാത്ത്

49 പന്തിൽ 53 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദും 33 പന്തിൽ 39 റൺസ് നേടിയ എൻ. ജഗദീശനുമാണ് ചെന്നൈയെ മോശമല്ലാത്ത സ്‌കോറിൽ എത്തിച്ചത്

49 പന്തിൽ 53 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദും 33 പന്തിൽ 39 റൺസ് നേടിയ എൻ. ജഗദീശനുമാണ് ചെന്നൈയെ മോശമല്ലാത്ത സ്‌കോറിൽ എത്തിച്ചത്

author-image
Sports Desk
New Update
IPL 2022, CSK vs GT: ചെന്നൈയെ പിടിച്ചുകെട്ടി ഗുജറാത്ത് ബൗളർമാർ; ഏഴ് വിക്കറ്റ് ജയവുമായി ഗുജറാത്ത്

IPL 2022, CSK vs GT: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് - ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ ഗുജറാത്തിന് ഏഴ് വിക്കറ്റ് ജയം. ചെന്നൈ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടി.

Advertisment

ഗുജറാത്തിന് വേണ്ടി ഓപ്പണർ വൃദ്ധിമാൻ സാഹ 57 പന്തിയ 67 റൺസ് നേടി പുറത്താകാതെ നിന്നു. ശുഭ്മാൻ ഗിൽ 18 റൺസും മാത്യു വെയ്ഡ് 20 റൺസും കാപ്റ്റൻ ഹർദിക് പാണ്ഡ്യ ഏഴ് റൺസും ഡേവിഡ് മില്ലർ പുറത്താകാതെ 15 റൺസും നേടി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടാനേ കഴിഞ്ഞുള്ളു. 49 പന്തിൽ 53 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദും 33 പന്തിൽ 39 റൺസ് നേടിയ എൻ. ജഗദീശനുമാണ് ചെന്നൈയെ മോശമല്ലാത്ത സ്‌കോറിൽ എത്തിച്ചത്.

ആദ്യം മുതൽ പതിഞ്ഞ താളത്തിലാണ് ചെന്നൈ ബാറ്റ് വീശിയത്. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഡെവോൺ കോൺവോയെ (9 പന്തിൽ 5) ചെന്നൈക്ക് നഷ്ടമായി. പിന്നീടെത്തിയ മൊയീൻ അലി പിടിച്ചു നിന്നെങ്കിലും ഒമ്പതാം ഓവറിൽ 17 പന്തിൽ 21 റൺസുമായി പുറത്തായി. പിന്നീട് 16-മത്തെ ഓവർ വരെ ജഗദീശൻ ഋതുരാജ് സഖ്യം ചെന്നൈയെ മുന്നോട്ട് കൊണ്ടുപോയി.

Advertisment

എന്നാൽ സ്കോറിങ് വേഗത കൂട്ടാനുള്ള ശ്രമത്തിനിടെ ഋതുരാജ് പോയി. പിന്നാലെ പുറകെയെത്തിയ ശിവം ദുബൈ (0) ധോണി (10 പന്തിൽ 7) തിളങ്ങാതെ പുറത്തായി ഇതോടെ ചെന്നൈ 133 റൺസിൽ ഒതുങ്ങുകയായിരുന്നു.

ഗുജറാത്തിനായി മുഹമ്മദ് ഷമി നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും റഷീദ് ഖാൻ, അൻസാരി ജോസഫ്, സായി കിഷോർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഒമ്പത് ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതായ ഗുജറാത്ത് ഇതിനോടകം പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. നാല് ജയം മാത്രമുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ കളികളും ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. അതേസമയം, ആദ്യ രണ്ടു സ്ഥാനങ്ങൾ ഉറപ്പാക്കാൻ ഗുജറാത്തിന് ജയം ആവശ്യമാണ്.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മിച്ചൽ സാന്റ്‌നർ, മൊയിൻ അലി, എൻ ജഗദീശൻ, ശിവം ദുബെ, എംഎസ് ധോണി, പ്രശാന്ത് സോളങ്കി, സിമർജീത് സിംഗ്, മതീശ പതിരണ, മുകേഷ് ചൗധരി

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, അൽസാരി ജോസഫ്, യാഷ് ദയാൽ, മുഹമ്മദ് ഷമി

Chennai Super Kings Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: