/indian-express-malayalam/media/media_files/uploads/2023/03/Gill-1.jpg)
Photo: Facebook/ Gujarat Titans
ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ഫോം ഒപ്പം ബാറ്റ് ചെയ്യുന്നവര്‍ക്ക് ബാങ്ങിങ് എളുപ്പമാക്കുന്നുവെന്ന് വൃദ്ധിമാന്‍ സാഹ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിങ് കൂട്ടാളികളാണ് ഗില്ലും സാഹയും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉജ്വല ഫോമിലാണ് ഗില്‍. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടാനും ഗില്ലിനായി. ഏകദിനത്തില്‍ നേടിയ ഇരട്ട സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.
"ഗില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലാണ്. ഗില്ലിനൊപ്പം ബാറ്റ് ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ഗുജറാത്തിന് മുന്നേറണമെങ്കില്‍ ഞാനും ഗില്ലും മൂന്നാമനായി ബാറ്റ് ചെയ്യുന്ന താരവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. അപ്പോള്‍ ടീമിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും," സാഹ പറഞ്ഞു.
"ഗില്‍ കൂടെ ബാറ്റ് ചെയ്യുമ്പോള്‍ എനിക്ക് സമ്മര്‍ദമില്ലാതെ തനത് ശൈലിയില്‍ കളിക്കാനാകും. ഗില്‍ റണ്‍സ് കണ്ടെത്തിയാല്‍ എനിക്കും സായ് സുദര്‍ശനും വിജയ് ശങ്കറിനുമൊക്കെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും," സാഹ കൂട്ടിച്ചേര്‍ത്തു
"പവര്‍പ്ലെയില്‍ ആക്രമിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം ടീം മാനേജ്മെന്റ് എനിക്ക് നല്‍കിയിട്ടുണ്ട്. ആദ്യ ഓവറില്‍ 20 റണ്‍സ് അധികമായി നേടുന്ന ടീമിന് ആധിപത്യം ഉണ്ടാകുമമെന്ന് എനിക്ക് അറിയാം," സാഹ വ്യക്തമാക്കി. വിരേന്ദര്‍ സേവാഗിനും പൃഥ്വി ഷായ്ക്കും പുറമെ പവര്‍പ്ലെയില്‍ 1000 റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ള ഓപ്പണറാണ് സാഹ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.