ഐപിഎൽ 2022 സീസണിൽ ആദ്യമായി അരങ്ങേറ്റം നടത്തി കപ്പടിച്ച ടീമാണ് ഗുജറാത്ത് ടൈറ്റൻസ് (GT). ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായ ടീം ഇത്തവണയും ഐപിഎൽ കിരീടം ചൂടാൻ കഴിവുള്ളവരാണ്. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ, അയർലൻഡിന്റെ ജോഷ്വ ലിറ്റിൽ, മുൻ കെകെആർ താരം ശിവം മാവി, വിക്കറ്റ് കീപ്പർ ശ്രീകർ ഭാരത്, മോഹിത് ശർമ്മ, ഉർവിൽ പട്ടേൽ, ഡിയാൻ സ്മിത്ത് തുടങ്ങിയ മികച്ച കളിക്കാരെയൊക്കെ ടീം നിലനിർത്തിയിട്ടുണ്ട്. ഡേവിഡ് മില്ലർ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ശുഭ്മാൻ ഗിൽ തുടങ്ങിയ താരങ്ങൾ ഒരിക്കൽകൂടി ഗുജറാത്ത് ടൈറ്റൻസിന് കപ്പ് നേടിക്കൊടുക്കാൻ കെൽപ്പുള്ളവരാണ്.