ടി20 ലോകകപ്പ് എം എസ് ധോണിയെ സംബന്ധിച്ച് നായകപദവിയിലെനിര്‍ണായക കല്‍വെപ്പായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ഹ്രസ്വ ഫോര്‍മാറ്റ് ക്യാപ്റ്റന്‍സിയിലേക്ക് നയിച്ചത് നായകനെന്ന നിലയിലുള്ള തന്റെ ഉദ്ഘാടന സീസണിലെ ടി20 ഐപിഎല്‍ കിരീടം ആയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി കളിക്കുന്നതോടെയാണ് ഇത്തവണ ഐപിഎല്‍ പൂരം ആരംഭിക്കുന്നത്.
41-കാരനായ ധോണിക്ക് തന്റെ ഫിറ്റ്നസ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടാകും. പക്ഷേ സിഎസ്‌കെയെ നയിക്കുന്ന അതിശക്തമായ സാന്നിധ്യമായി ധോണി വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ പുതിയ മിസ്റ്റര്‍ കൂളായ ഹാര്‍ദിക്കിനെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം സീസണ്‍ അങ്കമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും (സിഎസ്‌കെ) പരസ്പരം കളിക്കുന്നത് കാണാന്‍ ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ് കഴിഞ്ഞു. അതിനാല്‍ ഇന്ന് സ്‌റ്റേഡിയം നിറയുമെന്ന് ഏതാണ്ട് ഉറപ്പാണ്.
രണ്ട് മാസത്തേക്ക്, ഇന്ത്യയുടെ ഏറ്റവും വലിയ ലീഗ് നിരവധി ക്രിക്കറ്റ് താരങ്ങളുടെ കഴിവ് തെളിയും. മാത്രമല്ല കളിക്കാരുടെ ഫിറ്റ്‌നസ് വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. കാലിന് പരിക്കേറ്റതിനാല്‍ ധോണി സിഎസ്‌കെയുടെ ആദ്യ മത്ദരത്തില്‍ കളിക്കുന്ന കാര്യത്തില്‍ സംശയമാണ്.
തങ്ങളുടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ ശാന്തത തുടരുമെന്നും ടീമിനെ ഒരിക്കല്‍ കൂടി കിരീടത്തിലേക്ക് നയിക്കുമെന്നും ഗുജറാത്ത് ടൈറ്റന്‍സ് വീണ്ടും പ്രതീക്ഷിക്കുന്നു. ടീമുകളെ പക്വതയോടെ നയിക്കാന്‍ തനിക്ക് കഴിയുമെന്ന് പാണ്ഡ്യ ലോകത്തിന് കാണിച്ചുകൊടുത്തു. നായകസ്ഥാനം അദ്ദേഹത്തിന് സ്വാഭാവികമായി വന്നതാണെന്ന് പറയാം.
കഴിഞ്ഞ തവണ ഗുജറാത്ത് സിഎസ്‌കെക്കെതിരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു. എന്നിരുന്നാലും, പുതിയ സീസണ്‍ കൂടുതല്‍ ആകാംക്ഷ ജനിപ്പിക്കും. സിഎസ്‌കെ തങ്ങളുടെ രണ്ട് വിദേശികളായ ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി എന്നിവരെയാണ് കോട്ട നിലനിര്‍ത്തുന്നത്. രവീന്ദ്ര ജഡേജ, അമ്പാട്ടി റായിഡു തുടങ്ങിയ പരിചയ സമ്പന്നരായ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ടീമിലുണ്ട്. റുതുരാജ് ഗെയ്ക്വാദിനൊപ്പം അജിങ്ക്യ രഹാനെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്‌തേക്കും.