Gujarat Titans vs Sunrisers Hyderabad Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണില്‍ പ്ലെ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ജയം നേടിയതോടെയാണ് ഗുജറാത്ത് പ്ലെ ഓഫ് ഉറപ്പിച്ചത്. തോല്‍വിയോടെ ഹൈദരാബാദ് പുറത്തായി.
189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ ബാറ്റിങ് നിര മുഹമ്മദ് ഷമി, മോഹിത് ശര്‍മ ദ്വയത്തിന്റെ ബോളിങ് മികവിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഹെന്‍റിച്ച് ക്ലാസന്‍ (64), ഭുവനേശ്വര്‍ കുമാര്‍ (27) എന്നിവര്‍ മാത്രമാണ് പൊരുതിയത്. നാല് ബാറ്റര്‍മാര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്നത്.
ഷമിയും മോഹിതും നാല് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹൈദരാബാദിന്റെ പോരാട്ടം 154 റണ്‍സില്‍ അവസാനിച്ചു. നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി (101) മികവിലാണ് ഗുജറാത്ത് ഒന്‍പത് വിക്കറ്റിന് 188 റണ്‍സെടുത്തത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റ് നേടി.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് ഉജ്വല തുടക്കമായിരുന്നു ഭുവനേശ്വര്‍ കുമാര്‍ നല്‍കിയത്. റണ്‍സൊന്നും സ്കോര്‍ ബോര്‍ഡിലെത്തും മുന്‍പ് വൃദ്ധിമാന്‍ സാഹയെ ഭുവി മടക്കി. എന്നാല്‍ പിന്നീട് ശുഭ്മാന്‍ ഗില്‍ ഹൈദരാബാദ് ബോളര്‍മാര്‍ക്ക് മുകളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്നതായിരുന്നു മൈതാനത്ത് കണ്ടത്.
ഫീല്‍ഡിങ്ങിലെ പഴുതുകള്‍ മുതലെടുത്തായിരുന്നു ഗില്ലിന്റെ ബാറ്റിങ്. അനായാസം ഗില്ലിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പിറന്നു. 22 പന്തില്‍ ഗില്‍ അര്‍ദ്ധ ശതകം പിന്നിട്ടും. മൂന്നാമനായി എത്തിയ സായ് സുദര്‍ശന്‍ ഗില്ലിന് മികച്ച പിന്തുണയാണ് നല്‍കിയത്. ഗില്ലിന് കൂടുതല്‍ നേരം സ്ട്രൈക്ക് നല്‍കിയായിരുന്നു സായിയുടെ ബാറ്റിങ്.
സ്കോര്‍ 60 കടന്നതോടെ ഗില്‍ അല്‍പ്പം പിന്നോട്ട് വലിഞ്ഞതും ആക്രമണത്തന്റെ ഉത്തരവാദിത്തം സായ് ഏറ്റെടുത്തു. അര്‍ദ്ധ സെഞ്ചുറിയിലേക്ക് കുതിക്കവെയായിരുന്നു മാര്‍ക്കൊ യാന്‍സണിന്റെ പന്തില്‍ സായ് വീണത്. 47 റണ്‍സെടുത്താണ് സായ് മടങ്ങിയത്. ഇതോടെ 147 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും തകര്‍ന്നു.
പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യയും (8), ഡേവിഡ് മില്ലറും (7), രാഹുല്‍ തേവാട്ടിയ (3) എന്നിവര്‍ സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള തിടുക്കത്തില്‍ വീണു. വിക്കറ്റുകള്‍ വീഴുന്നതിനിടയില്‍ ഗില്‍ തന്റെ ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ചുറി തികച്ചു. 56 പന്തുകളില്‍ നിന്നായിരുന്നു നേട്ടം. 13 ഫോറും ഒരു സിക്സും ഉള്‍പ്പടെയാണ് ഗില്‍ മൂന്നക്കത്തിലെത്തിയത്.
101 റണ്‍സെടുത്ത ഗില്ലിനെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഭുവി അബ്ദുള്‍ സമദിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ റാഷിദ് (0) ഖാനും (0) ഭുവിയെ അതിജീവിക്കാനായില്ല. ഹാട്രിക്ക് ലക്ഷ്യമാക്കിയെറിഞ്ഞ പന്തില്‍ നൂര്‍ അഹമ്മദിനെ ഭുവി റണ്ണൗട്ടുമാക്കിയതോടെ ഗുജറാത്തിന്റെ അവസാന ഓവര്‍ വെടിക്കെട്ടെന്ന സ്വപ്നം പാഴായി.
101 റണ്‍സെടുത്ത ഗില്ലിനെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഭുവി അബ്ദുള്‍ സമദിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ റാഷിദ് (0) ഖാനും (0) ഭുവിയെ അതിജീവിക്കാനായില്ല. ഹാട്രിക്ക് ലക്ഷ്യമാക്കിയെറിഞ്ഞ പന്തില്‍ നൂര്‍ അഹമ്മദിനെ ഭുവി റണ്ണൗട്ടാക്കി. ഭുവിയുടെ അടുത്ത ഇര മുഹമ്മദ് ഷമിയായിരുന്നു.
അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. നാല് വിക്കറ്റുകളും നഷ്ടമായി. ഭുവനേശ്വര്‍ കുമാര്‍ തന്റെ ഐപിഎല്‍ കരിയറില്‍ രണ്ടാം തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഹൈദരാബാദിനായി യാന്‍സണ്‍, നടരാജന്‍, ഫാറുഖി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രിവ്യു
പന്ത്രണ്ട് കളികളില്‍ നിന്ന് എട്ട് ജയം നേടിയ ഗുജറാത്ത് പോയിന്റ് പട്ടികയുടെ തലപ്പത്ത് തന്നെയാണ്. 16 പോയിന്റുണ്ടെങ്കിലും പ്ലെ ഓഫ് ഉറപ്പിക്കാന്‍ ഹാര്‍ദിക്ക് പാണ്ഡ്യക്കും സംഘത്തിനുമായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ തന്നെ പ്ലെ ഓഫിലേക്ക് എത്താന്‍ അവസരമുണ്ടായിരുന്നു ഗുജറാത്തിന്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു.
മുംബൈക്കെതിരായ മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും നാണക്കേട് ഒഴിവാക്കാന്‍ റാഷിദ് ഖാന്റെ പോരാട്ടം ടീമിനെ സഹായിച്ചിരുന്നു. ടീമിലെ മിക്ക താരങ്ങളും ഫോമില്‍ തന്നെ തുടരുന്നതിനാല്‍ ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ഗുജറാത്തിന് ഇല്ലന്ന് തന്നെ പറയാം. ഹൈദരാബാദിനെതിരെ ഗുജറാത്തിനാണ് മേല്‍ക്കൈ.
മറുവശത്ത് പ്ലെ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഹൈദരാബാദിന് ജയം അനിവാര്യമാണ്. ലക്നൗവിനോട് പരാജയം രുചിച്ചാണ് ഹൈദരാബാദിന്റെ വരവ്. ബാറ്റിങ് നിര തന്നെയാണ് ഹൈദരാബാദിന്റെ സാധ്യതകള്‍ക്ക് വിലങ്ങു തടിയാകുന്നത്. ഹെന്‍റിച്ച് ക്ലാസനും അബ്ദുള്‍ സമദുമൊഴികെയാരും തന്നെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല.
നായകന്‍ എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാതി, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവര്‍ ഇനിയെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഹൈദരാബാദിന് കിരീട സ്വപ്നങ്ങള്‍ ഒരിക്കല്‍ക്കൂടി ഉപേക്ഷിക്കേണ്ടി വരും. ബോളിങ്ങിലും കാര്യമായ സംഭാവന നല്‍കാനാര്‍ക്കുമായിട്ടില്ല. മായങ്ക് മാര്‍ഖണ്ഡെ മാത്രമാണ് ആശ്വാസം.