Rajasthan Royals vs Gujarat Titans Live Scorecard:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം 37 പന്തുകര്‍ ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് അനായാസം മറികടന്നു. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് മികച്ച തുടക്കമാണ് ഗില്‍- സാഹ സഖ്യം നല്‍കിയത്. സ്‌കോര്‍ 71 ല്‍ നില്‍ക്കെ ചഹലിന്റെ പന്തിലാണ് ഗില്‍ പുറത്തായത്. 31 പന്തില്‍ 38 റണ്‍സാണ് ഗില്‍ നേടിയത്. പിന്നീട് ക്രീസിലെത്തിയ നായകന്‍ ഹാര്‍ദ്ദീക് പാണ്ഡ്യ തകര്‍പ്പന്‍ അടികളുമായി ടീമിനെ അതിവേഗത്തില്‍ ജയത്തോട് അടുപ്പിച്ചു. 15 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ പാണ്ഡ്യ പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. മറുവശത്ത് 33 പന്തില്‍ 40 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും മികച്ച പ്രകടനം കാഴ്ചവെച്ചു.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. 30 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണ്‍ ആണ് ടോപ് സ്‌കോറര്‍. ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ടും ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ഓരോ വിക്കറ്റും നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിനും സംഘത്തിനും തുടക്കം ഭേദപ്പെട്ടതായിരുന്നെങ്കിലും സഞ്ജു അടക്കമുള്ള ബാറ്റര്‍മാര്‍ നില ഉറപ്പിക്കാതെ വന്നതോടെ ബാറ്റിങ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു. ഇന്നിങ്സിലെ രണ്ടാം ഓവറില്‍ ജോസ് ബട്ലറെ നഷ്ടമയെങ്കിലും സഞ്ജുവും യശസ്വി ജയ്സ്വാളും അഞ്ച് ഓവറില്‍ സ്‌കോര്‍ 47 എത്തിച്ചെങ്കിലും ജയ്സ്വാള്‍(11 പന്തില്‍ 14) റണ്ണൗട്ടായി പുറത്തായത് തിരിച്ചടിയായി. 6 പന്തില്‍ 8 റണ്‍സ് മാത്രമാണ് ബട്ലര്‍ നേടിയത്.
പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 50-2 എന്ന നിലയിലാണ് റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആക്രമിച്ച് കളിച്ചെങ്കിലും 20 പന്തില്‍ 30 റണ്‍സെടുത്ത താരം ജോഷ്യ ലിറ്റിലിന്റെ ഓവറില്‍ പുറത്തായി 60 ന് മൂന്ന് എന്ന നിലയിലായ റോയല്‍സിന് പിന്നീട് പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങളൊന്നും ഉണ്ടായില്ല. 69 ന് അഞ്ച്്, 77 ന് ആറ്, 87 ന് ഏഴ്, 96 ന് എട്ട്, 112 ന് ഒമ്പത്, 118 ന് 10 എന്നിങ്ങനെ വിക്കറ്റുകള്‍ വീണു.
12 പന്തില്‍ 12 നേടിയ ദേവ്‌ദത്ത് പടിക്കലിനെ നൂര്‍ അഹമ്മദ് ബൗള്‍ഡാക്കി. രവിചന്ദ്രന്‍ അശ്വിന്‍(6 പന്തില്‍ 2), റിയാന്‍ പരാഗ്(6 പന്തില്‍ 4), ഷിമ്രോന്‍ ഹെറ്റ്മെയര്‍(13 പന്തില്‍ 7), ധ്രൂവ് ജൂവെല്‍(8 പന്തില്‍ 9) ട്രെന്‍ഡ് ബോള്‍ട്ട്(11 പന്തില്‍ 15), ആദം സാംപ 7 എന്നിവരും പുറത്തായി. സന്ദീപ് ശര്‍മ്മ(2*) പുറത്താവാതെ നിന്നു.
റോയല്‍സ് നിരയില്‍ ജേസന്‍ ഹോള്‍ഡറിന് പകരം സ്‌പിന്നര്‍ ആദം സാംപ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഹോള്‍ഡര്‍ ഏറെ റണ്‍സ് വഴങ്ങിയിരുന്നു.
ഐപിഎല്ലില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ നാലാം സ്ഥാനത്താണ്. ഇതുവരെ ഒമ്പത് മത്സരങ്ങള്‍ വീതം ഇരു ടീമുകളും കളിച്ചിട്ടുണ്ട്.
അഞ്ച് മത്സരങ്ങളില്‍ രാജസ്ഥാന്‍ വിജയിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് ആറ് വിജയങ്ങള്‍ സ്വന്തമാക്കാനായി. രണ്ട് ടീമുകളും ഇതുവരെ കളിച്ച നാല് ഐപിഎല്‍ മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒരു മത്സരമൊഴികെ എല്ലാ മത്സരങ്ങളും ജയിച്ചു, രാജസ്ഥാന്‍ റോയല്‍സിന് ഒരു ജയം മാത്രമേ നേടാനായുള്ളൂ.
2023 ലെ ലോകകപ്പിന് യോഗ്യത മത്സരങ്ങള്‍ക്കായി പോകേണ്ടതിനാല്‍ എറിഷ് താരം ജോഷ് ലിറ്റിലിന് രാജസ്ഥാനെതിരായ ഇന്നത്തെ മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്. തന്റെ ആദ്യ ഐപിഎല്‍ സീസണില്‍, 8.5 ഇക്കോണമി റേറ്റില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റാമ് താരം േനടിയത്. 54 ശതമാനം വിക്കറ്റുകളും വീഴ്ത്തി സ്പിന്നര്‍മാര്‍ ഈ പിച്ചില്‍ മികച്ച വിജയം നേടിയിട്ടുണ്ട്. ജയ്പൂരിലെ പിച്ച് സ്പിന്നര്‍മാരെ സഹായിക്കുന്നു, ഇതുവരെയുള്ള രണ്ട് മത്സരങ്ങളില്‍ – അവര്‍ 33 ഓവറില്‍ 22 സ്ട്രൈക്ക് റേറ്റിലും 7.72 എക്കണോമി റേറ്റിലും 9 വിക്കറ്റുകള്‍ വീഴ്ത്തി.
പ്ലേയിംഗ് ഇലവന്‍:
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, ആദം സാംപ, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍.