scorecardresearch
Latest News

IPL 2023: ചൂലു പിടിച്ച കൈകളിൽ ബാറ്റു പിടിക്കുമ്പോൾ

അന്ന് ചൂലുകൾ എടുക്കേണ്ടി വന്നിരുന്നെങ്കിൽ ഐപിഎല്ലിലെ മിന്നും താരം റിങ്കു സിങ്ങിന്റെ ജീവിതം മറ്റൊന്നായി മാറുമായിരുന്നു

Rinku Singh Sixes, Rinku Singh, GT vs KKR, KKR vs GT, IPL 2023, Indian Premier League, IPL News, cricket news, Indian Express Sports, IE Sports, Sports News
റിങ്കു സിങ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ റിങ്കു സിങ് എന്ന ഇരുപത്തിയഞ്ചുകാരനാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷുകളില്‍ ഒന്നിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന കളിയിലാണ് റിങ്കു തന്റെ മിന്നും പ്രകടനം പുറത്തെടുത്തത്. 21 പന്തില്‍ ഒരു ഫോറും ആറ് സിക്സും ഉള്‍പ്പടെ 48 റണ്‍സാണ് റിങ്കു കൊൽക്കത്ത നെറ്റ്റൈഡേഴ്സിന് സമ്മാനിച്ചത്. ആഭ്യന്തര ടീമിലെ തന്റെ സഹതാരം കൂടിയായ യാഷ് ദയാലിന്റെ പന്തുകളെ നേരിട്ടാണ് റിങ്കുവിന്റെ തകർപ്പൻ പ്രകടനം. ഐപിഎല്ലിൽ പല തിരിച്ചുവരവുകളും കണ്ടിരുന്നെങ്കിലും 15 സീസണുകളിലും കാണാത്ത പ്രകടനമാണ് ഞായാറാഴ്ച റിങ്കു കാഴ്ചവെച്ചത്.

ക്രിക്കറ്റ് പ്രേമികളെല്ലാം റിങ്കുവിന്റെ പ്രകടനത്തെ പുകഴ്ത്തുമ്പോൾ, അലിഗഡ് സ്റ്റേഡിയത്തിനുസമീപമുള്ള എൽപിജി വിതരണ കമ്പനിയുടെ സ്റ്റോറേജ് കോമ്പൗണ്ടിന്റെ പരിസരത്തുള്ള രണ്ടു മുറികളുള്ള ചെറിയ ക്വാർട്ടേഴ്സും നഗരത്തിലെ സംസാരവിഷയമായി മാറുകയാണ്. ഇവിടെയാണ് റിങ്കുവും സഹോദരങ്ങളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.

കുടുംബത്തിന്റെ കഷ്ടപാടുകൾക്ക് ഒരു അന്ത്യം വരുത്താനുള്ള റിങ്കുവിന്റെ പരിശ്രമങ്ങളാണ് ഇപ്പോൾ ഐപിഎൽ വരെ എത്തിനിൽക്കുന്നത്. എൽപിജി സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്ന ജോലിയാണ് റിങ്കുവിന്റെ അച്ഛൻ ഖാൻചന്ദ്രയുടേത്. റിങ്കുവിന്റെ ഒരു സഹോദരൻ ഓട്ടോറിക്ഷ ഡൈവറാണ്, മറ്റൊരാൾ കോച്ചിങ് സെന്ററിൽ ജോലി ചെയ്യുന്നു. ഐപിഎല്ലിനായി 2022ൽ നടന്ന ലേലത്തിൽ മുംബൈ ഇന്ത്യൻസുമായി മത്സരിച്ചാണ് കൊൽക്കത്ത നെറ്റ് റൈഡേഴ്സ് റിങ്കുവിനെ 80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.

രണ്ടു വമ്പൻ ടീമുകളും വാശിയോടെ ലേലം വിളിക്കുമ്പോൾ, റിങ്കു വീട്ടിലെ ടിവിയിൽ തന്റെ സ്വപ്നം സാക്ഷാകരിക്കുന്നത് കാണുകയായിരുന്നു. “20 ലക്ഷമായിരുന്നു അടിസ്ഥാന തുക. അതിനുതന്നെ ലേലത്തിൽ പോകുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ എന്നെ ലേലം വിളിച്ചത് 80 ലക്ഷം രൂപയ്ക്കാണ്. അതറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് സഹോദരന്റെ കല്യാണത്തിനായി എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമല്ലോ എന്നാണ്. സഹോദരിയുടെ വിവാഹത്തിനും കുറച്ചു തുക മാറ്റിവയ്ക്കണം. നല്ലൊരു വീട് നോക്കി മാറുകയും വേണം,” റിങ്കു തന്റെ സ്വപ്നങ്ങൾ പങ്കുവച്ചു.

അഞ്ച് സഹോദരങ്ങളിൽ മൂന്നാമത്തെയാളാണ് റിങ്കു. ഒരുപാട് കഷ്ടപാടുകളിലൂടെയാണ് റിങ്കും കുടുംബവും കടന്നു പോയത്. മൂന്നു വർഷം മുൻപ്, അഞ്ച് ലക്ഷം രൂപയുടെ കടക്കെണിയിലായ കുടുംബം അത് തിരിച്ചടയ്ക്കാൻ പണം ഇല്ലാതെ ബുദ്ധിമുട്ടി. വീട്ടിലുള്ളവരുടെ ചെലവുകൾ കഴിച്ചിട്ട് കടം അടച്ചുതീർക്കാനുള്ള പണം മാറ്റിവയ്ക്കാൻ പോലും തികയുമായിരുന്നില്ല. പഠിത്തതിൽ അത്ര മിടുക്കനല്ലെന്നും ഒൻപതാം ക്ലാസിൽ പരാജയപ്പെട്ടയാളാണെന്നും റിങ്കു പറയുന്നു. ക്രിക്കറ്റാണ് തനിക്ക് മുൻപിലുള്ള ഏക അവസരമെന്നും റിങ്കു മനസ്സിലാക്കി.

യുപി അണ്ടർ 19 ടീമിനെ പ്രതിനിധീകരിക്കുമ്പോൾ ലഭിച്ച മിതമായ ദൈനംദിന അലവൻസുകളും ക്രിക്കറ്റിൽ നിന്ന് ലഭിച്ച പണവും സ്വരൂപിച്ച് കടം വീട്ടി തീർന്നു. രണ്ട് വർഷം മുമ്പ്, ഇന്ത്യയുടെ അണ്ടർ 19 ടീമിൽ എത്താമെന്ന് കണക്കുകൂട്ടിയിരുന്നെങ്കിലും, റിങ്കുവിന് ഐസിസി അണ്ടർ 19 ലോകകപ്പിൽ ഇടം നേടാനായില്ല.

“ആറായിരം മുതൽ ഏഴായിരം രൂപയാണ് അച്ഛനും സഹോദരനും മാസവരുമാനമായി ലഭിച്ചിരുന്നത്. എന്റെ കുടുംബത്തിൽ അംഗസംഖ്യ കൂടുതലാണ്. ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് മാത്രമായിരുന്നു എനിക്ക് മുൻപിലുള്ള ഏക മാർഗം. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ദൈവം ഇപ്പോൾ അതിനുള്ളത് മടക്കി തരുകയാണെന്ന് തോന്നുന്നു, ” റിങ്കു പറഞ്ഞു.

ഡൽഹിയിൽ നടന്ന ഒരു ടൂർണമെന്റിൽ മാൻ ഓഫ് ദ സീരീസും ഒപ്പം മോട്ടോർ സൈക്കിളും നേടിയതോടെ കുടുംബവും റിങ്കുവിൽ വിശ്വസിച്ചു തുടങ്ങി. അലിഗഢിൽ ഉടനീളം സിലിണ്ടറുകൾ എത്തിക്കാനായി ഈ മോട്ടോർ സൈക്കിൾ ഉപയോഗിച്ചിരുന്നു.

ഒറ്റ രാത്രി കൊണ്ടു കാര്യങ്ങൾ മാറിമറിഞ്ഞു എന്നല്ല. ഒരിക്കൽ ഞാൻ എന്റെ സഹോദരനോട് ഒരു ജോലി കണ്ടെത്തി തരുമോ എന്ന ചോദിച്ചു. “ഒരു വീട്ടുജോലിക്കാരനെ ആവശ്യമുള്ള സ്ഥലത്താണ് സഹോദരൻ എന്നെ കൊണ്ടുപോയത്. തൂത്തുവാരലും തുടയ്ക്കലുമായിരുന്നു എനിക്ക് നൽകിയ ജോലി. തിരികെ വീട്ടിൽ എത്തിയ ഞാൻ അമ്മയോട് ഈ ജോലിയ്ക്ക് പോകില്ല എന്ന് പറഞ്ഞു.
ക്രിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാനായിരുന്നു എന്റെ തീരുമാനം, ” റിങ്കു കടന്നുവന്ന ജീവിതം ഓർത്തെടുത്തു.

ആഭ്യന്തര സർക്യൂട്ടിൽ മികച്ച പ്രകടനം നടത്തിയിട്ടും റിങ്കു അധികം ശ്രദ്ധിക്കപ്പെട്ടില്ല. 2021-ൽ പഞ്ചാബ് കിംഗ്‌സ് ടീമിലെടുത്തെങ്കിലും ബെഞ്ചിൽ ഇരിക്കാനായിരുന്നു യോഗം. എന്നാൽ മുംബൈ ഇന്ത്യൻസ് സെലക്ഷൻ ട്രയലിനായി വിളിച്ചപ്പോൾ ഭാഗ്യം മാറിമറിഞ്ഞു. 31 പന്തിൽനിന്നു 91 റൺസാണ് റിങ്കു നേടിയത്.

ആ കളിയാണ് സ്വാധീനം ചെലുത്തിയെതെന്ന് ഞാൻ കരുതുന്നു. എന്റെ ആഭ്യന്തര സീസൺ നന്നായി പോയി. ആരെങ്കിലും എന്നെ ടീമിൽ എടുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇത്രയും വലിയ തുകയ്ക്ക് ഞാൻ പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ കുടുംബത്തിൽ ആരും ഇത്രയും പണം മുൻപു കണ്ടിട്ടില്ല,” റിങ്കു കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: From giving up broomstick to smashing 5 sixes to win it for kkr rinku singh