ഇത്തവണ ഡൽഹി ക്യാപിറ്റൽസിന് അവരുടെ ക്യാപ്റ്റൻ റിഷഭ് പന്തിനെ നഷ്ടമായിട്ടുണ്ട്. കാറപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് പന്ത് ചികിത്സയിലാണ്. പന്തിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ ആണ് ടീമിനെ നയിക്കുക. ഓൾ റൗണ്ടർ അക്സർ പട്ടേൽ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.