Delhi Capitals vs Punjab Kings Live Scorecard: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 59-ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്സിന് റണ്‍സ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 136 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു.
7.1 ഓവറില്‍ 74-1 എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു ഡല്‍ഹി ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. 27 പന്തില്‍ 54 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും മടങ്ങിയതിന് ശേഷം ഡല്‍ഹിക്ക് തിരിച്ചു വരാന്‍ സാധിച്ചില്ല.ഫിലിപ്പ് സാള്‍ട്ട് (21), മിച്ചല്‍ മാര്‍ഷ് (3), റിലി റൂസൊ (5), അക്സര്‍ പട്ടേല്‍ (1), മനീഷ് പാണ്ഡെ (0), അമന്‍ ഖാന്‍ (16), പ്രവീണ്‍ ദുബെ (16) എന്നീ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു.
നാല് വിക്കറ്റെടുത്ത് ഹര്‍പ്രീത് ബ്രാറാണ് ഡല്‍ഹിയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. രണ്ട് വിക്കറ്റെടുത്ത രാഹുല്‍ ചഹറും നാഥാന്‍ എല്ലിസും ഹര്‍പ്രീതിന് മികച്ച പിന്തുണ നല്‍കി. സെഞ്ചുറി നേടിയ പ്രഭ്സിമ്രാൻ സിംഗിന്റെ (103) കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് പഞ്ചാബ് നേടിയത്.
നാല് വിക്കറ്റെടുത്ത് ഹര്‍പ്രീത് ബ്രാറാണ് ഡല്‍ഹിയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. രണ്ട് വിക്കറ്റെടുത്ത രാഹുല്‍ ചഹറും നാഥാന്‍ എല്ലിസും ഹര്‍പ്രീതിന് മികച്ച പിന്തുണ നല്‍കി. സെഞ്ചുറി നേടിയ പ്രഭ്സിമ്രാൻ സിംഗിന്റെ (103) കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് പഞ്ചാബ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത് പ്രഭ്സിമ്രാൻ സിംഗ് മാത്രമായിരുന്നു. മറ്റ് ബാറ്റര്‍മാര്‍ ഒന്നടങ്കം പരാജയപ്പെട്ടപ്പോള്‍ പ്രഭ്സിമ്രാൻ ഒരറ്റത്ത് നിയലുറപ്പിച്ച് നിന്നു. ശിഖര്‍ ധവാന്‍ (7), ലിയാം ലിവിങ്സ്റ്റണ്‍ (4), ജിതേഷ് ശര്‍മ (5), സാം കറണ്‍ (20), ഹര്‍പ്രീത് ബ്രാര്‍ (2), ഷാരൂഖ് ഖാന്‍ (2) എന്നിവരാണ് പുറത്തായത്.
മറ്റ് ബാറ്റര്‍മാര്‍ക്ക് ദുഷ്കരമാണെന്ന് തോന്നിച്ച പിച്ചില്‍ അനായാസമായിരുന്നു പ്രഭ്സിമ്രാന്റെ ബാറ്റിങ്. ഡല്‍ഹിയുടെ എല്ലാ ബോളര്‍മാര്‍ക്ക് മുകളിലും വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ 22 വയസ് മാത്രമുള്ള പ്രഭ്സിമ്രാനായി. 42 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു താരം. 50 റണ്‍സ് മറകടന്നതോടെ പ്രഭ്സിമ്രാൻ സ്കോറിങ്ങിന് വേഗം കൂട്ടി.
പിന്നീട് നേരിട്ട 19 പന്തില്‍ 52 റണ്‍സ് താരം കണ്ടെത്തി. 10 ഫോറും അഞ്ച് സിക്സുമായിരുന്നു പ്രഭ്സിമ്രാന്റെ കന്നി ഐപിഎല്‍ സെഞ്ചുറിയില്‍ ഉള്‍പ്പെട്ടത്. 19-ാം ഓവറില്‍ മുകഷ് കുമാറിന്റെ പന്തില്‍ താരം ബൗള്‍ഡായപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 150 കടന്നിരുന്നു. 65 പന്തില്‍ 103 റണ്‍സെടുത്തായിരുന്നു പ്രഭ്സിമ്രാൻ പവലിയനിലേക്ക് മടങ്ങിയത്.
ഏഴ് പന്തില്‍ 11 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സിക്കന്ദര്‍ റാസയാണ് പഞ്ചാബിനെ 167-ലെത്തിച്ചത്. ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ രണ്ടും അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, പ്രവീണ്‍ ഡൂബെ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
പ്രിവ്യു
ഇന്നത്തെ മത്സരം ഡല്‍ഹിയേക്കാള്‍ നിര്‍ണായകം പഞ്ചാബിന് തന്നെ. ഡല്‍ഹിയുടെ പ്ലെ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. മറുവശത്ത് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ അവസാന നാലിലെത്താന്‍ ശിഖര്‍ ധവാനും കൂട്ടര്‍ക്കും ഇനിയും സാധിക്കും.
ബോളിങ് ദുര്‍ബലപ്പെട്ടതാണ് പഞ്ചാബിന് തിരിച്ചടിയായത്. അര്‍ഷദീപ് സിങ്, സാം കറണ്‍ എന്നിവര്‍ അവസരത്തിനൊത്ത് ഉയരുന്നില്ല. നാഥാന്‍ എല്ലിസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. സ്പിന്നര്‍മാരില്‍ രാഹുല്‍ ചഹറും തിളങ്ങുന്നുണ്ട്. എന്നാല്‍ മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ കെല്‍പ്പുള്ള ബോളര്‍മാരുടെ അഭാവം പഞ്ചാബിനുണ്ട്.
സീസണിന്റെ രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചാണ് ഡല്‍ഹി. ആദ്യ അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള ആറെണ്ണത്തില്‍ നാലിലും വിജയിച്ചു. ചെന്നൈയുടെ ബോളിങ് മികവിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നെങ്കിലും ഡല്‍ഹിയുടെ ബാറ്റിങ് നിരയുടെ ഫോമിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല.
ബോളിങ്ങില്‍ മിച്ചല്‍ മാര്‍ഷ് നയിക്കുന്ന നിര താളം കണ്ടെത്തി തുടങ്ങിയിരിക്കുന്നു. സീസണില്‍ ഡല്‍ഹിക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയതും മാര്‍ഷ് തന്നെയാണ്. അക്സര്‍ പട്ടേല്‍ – കുല്‍ദീപ് യാദവ് സ്പിന്‍ കൂട്ടുകെട്ടും ഡല്‍ഹിയുടെ കരുത്താണ്. ദുഷ്കരമായ പിച്ചിലും ബാറ്റിങ്ങിന് അനുകൂലമായ പിച്ചിലും അക്സര്‍ പട്ടേലിന് ബാറ്റുകൊണ്ട് തിളങ്ങാനാവുന്നുണ്ട്.