ക്യാപ്റ്റൻ ഐഡൻ മർക്രാമിന്റെ അഭാവത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആദ്യ മത്സരത്തിൽ പേസർ ഭുവനേശ്വർ കുമാർ നയിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച ട്രോഫി അനാവരണ ചടങ്ങിൽ മറ്റു ഒൻപതു ടീമിന്റെ ക്യാപ്റ്റന്മാർക്കൊപ്പം ഭുവനേശ്വറും നിൽക്കുന്നത് കാണാം.
നെതർലൻഡ്സിനെതിരായ ഏകദിന സീരീസിലെ രണ്ടാം മത്സരത്തിനായി നിലവിൽ ദക്ഷിണാഫ്രിക്കയിലാണ് മർക്രാമുള്ളത്. ഏപ്രിൽ മൂന്നിനേ മർക്രാം ഇന്ത്യയിൽ എത്തുകയുള്ളൂ. ഏപ്രിൽ രണ്ടിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.
ടീമിനെ നയിച്ചതിന്റെ അനുഭവ സമ്പത്ത് ഭുവനേശ്വറിനുണ്ട്. 2019 ൽ 6 മത്സരങ്ങളിലും 2022ൽ ഒരു മത്സരത്തിലും ടീമിനെ നയിച്ചത് ഭുവനേശ്വറായിരുന്നു.